ഇംഗ്ലണ്ടിനെതിരെ എട്ട്​ റൺസ്​​ ജയം; പരമ്പര വിട്ടുകൊടുക്കാതെ ഇന്ത്യ

അഹ്​മദാബാദ്​: ഇംഗ്ലണ്ടിനെതിരായ നാലാം ട്വൻറി20യിൽ തിരിച്ചടിച്ച്​ പരമ്പര വിട്ടുകൊടുക്കാതെ ഇന്ത്യ. നിർണായക മത്സരത്തിൽ ജയപരാജയ സാധ്യതകൾ മാറിമറിഞ്ഞ്​ അവസാന പന്തുവരെ ആ​േവശം മുറ്റിനിന്നപ്പോൾ എട്ടു റൺസിനാണ്​ ഇംഗ്ലണ്ടിനെ ഇന്ത്യ കീഴടക്കിയത്​. ഇതോടെ പരമ്പരയിലെ അഞ്ചാം മത്സരം 'ഫൈനൽ' പോരാട്ടമാവും. സ്​കോർ: ഇന്ത്യ 185/8, ഇംഗ്ലണ്ട്​ 177/8.

ഇന്ത്യ ഉയർത്തിയ 186 റൺസ്​ വിജയലക്ഷ്യത്തിലേക്ക്​ ഇംഗ്ലീഷ്​ നിര എളുപ്പത്തിൽ കുതിച്ചതായിരുന്നു. എന്നാൽ, 17ാം ഓവറിൽ ബെൻ സ്​റ്റോക്​സി​‍െൻറയും (23 പന്തിൽ 46), ഒയിൻ മോർഗ​‍െൻറയും (4) വിക്കറ്റ്​ വീഴ്​ത്തി ഷർദുൽ ഠാക്കൂറാണ്​ ഇന്ത്യയെ വിജയത്തിലേക്ക്​ കൊണ്ടുവന്നത്​. അവസാന ഓവർ എറിഞ്ഞ ഷർദുലിന്​ സമ്മർദം കല്ലുകടിയായെങ്കിലും ജോർദാ​‍െൻറ വിക്കറ്റ്​ വീഴ്​ത്തിയതോടെ എട്ടു റൺസിന്​ ഇന്ത്യ ജയിച്ചു. ഇംഗ്ലണ്ടിന്​ ജാസൺ റോയ് ​(40) മികച്ച തുടക്കം നൽകി. ജാസൺ റോയിയും ബെൻ സ്​റ്റോക്​സുമാണ്​ ഇംഗ്ലണ്ട്​ സ്​കോറിന്​ വേഗം കൂട്ടിയത്​.

ടോസ് നഷ്​ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ,​ അരങ്ങേറ്റത്തിൽതന്നെ അർധ സെഞ്ച്വറി നേടിയ (57) സൂര്യകുമാർ യാദവി​‍െൻറ മികവിലാണ്​ മികച്ച സ്​കോറിലെത്തിയത്​. ടീം സ്കോർ 21ൽ എത്തിനിൽക്കെ രോഹിത് ശർമയുടെ (12) വിക്കറ്റ്​ നഷ്​ടമായാണ്​ ഇന്ത്യ തുടങ്ങിയത്​. ജോഫ്ര ആർച്ചർ സ്വന്തം ബൗളിങ്ങിൽ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു.

പിന്നാലെ ക്രീസിലെത്തിയ സൂര്യകുമാർ അരങ്ങേറ്റ മത്സരം സിക്​സർ പറത്തിയാണ്​ തുടങ്ങിയത്​. എന്നാൽ, മറു തലക്കൽ ഇത്തവണയും രാഹുലിന്​ തിളങ്ങാനായില്ല. എട്ടാം ഓവറിൽ കെ.എൽ. രാഹുൽ (14) ബെൻ സ്​റ്റോക്സി​​‍െൻറ ബൗളിങ്ങിൽ ജോഫ്ര ആർച്ചർ ക്യാച്ചെടുത്തു പുറത്തായി. പിന്നാലെയെത്തിയ നായകൻ വിരാട് കോഹ്​ലിയെ (1) ആദിൽ റഷീദി​‍െൻറ ബൗളിങ്ങിൽ ജോസ് ബട്‍ലർ സ്​റ്റംപ് ചെയ്തു പുറത്താക്കി. ഇതോടെ ഇന്ത്യ പ്രതിരോധത്തിലായി.

പിന്നീട്​ ഋഷഭ് പന്തുമായി ചേർന്ന് സൂര്യകുമാർ യാദവ് സ്കോർ ഉയർത്തുകയായിരുന്നു. സിക്​സർ പറത്തി തുടങ്ങിയ സൂര്യകുമാർ അതേ വേഗത്തിൽ ബാറ്റുവീ​ശിയതോടെ സ്​കോർ കുതിച്ചു. 29 പന്തിൽ സൂര്യകുമാർ യാദവ് അർധസെഞ്ച്വറി തികച്ചു. എന്നാൽ, അർധസെഞ്ച്വറിക്കു പിന്നാലെ സാം കറൻ എറിഞ്ഞ 14ാം ഓവറിൽ സൂര്യകുമാർ യാദവ് (57 റൺസ്) പുറത്തായി. പിന്നീട്​ ക്രീസിൽ ഒത്തുചേർന്ന ഋഷഭ് പന്ത്-ശ്രേയസ് അയ്യർ കൂട്ടുകെട്ട് മികച്ച ഷോട്ടുകളിലൂടെ സ്കോറിങ് വേഗത്തിലാക്കാൻ ശ്രമിച്ചെങ്കിലും 17ാം ഓവറിൽ ഋഷഭ് പന്തിനെ (30) ജോഫ്ര ആർച്ചർ ബൗൾഡാക്കി. മാർക് വുഡ് എറിഞ്ഞ 19ാം ഓവറിൽ ബെൻ സ്​റ്റോക്സ് ക്യാച്ചെടുത്ത് ഹാർദിക് പാണ്ഡ്യയും (11) പുറത്തായി.

അവസാന ഓവറിൽ ശ്രേയസ് അയ്യറും (37) മടങ്ങി. ജോഫ്ര ആർച്ചറുടെ ബൗളിങ്ങിൽ ഡേവിഡ് മലാൻ ക്യാച്ചെടുക്കുകയായിരുന്നു. വാഷിങ്ടൻ സുന്ദറിനെയും (4) ജോഫ്ര ആർച്ചർ പുറത്താക്കി. ഷാർദുൽ ഠാകുർ 10 റൺസോടെയും ഭുവനേശ്വർ കുമാർ റണ്ണൊന്നുമെടുക്കാതെയും പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനുവേണ്ടി ജോഫ്ര ആർച്ചർ നാലു വിക്കറ്റും ആദിൽ റഷീദ്, മാർക് വുഡ്, ബെൻ സ്​റ്റോക്സ്, സാം കറൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

Tags:    
News Summary - Eight-run win over England; India without giving up the series

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.