പെര്‍ത്ത്: ട്വന്റി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാനെ അഞ്ചു വിക്കറ്റിന് തോൽപിച്ച് ഇംഗ്ലണ്ട്. അഫ്ഗാന്‍ ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് 18.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
ബാറ്റിങ്ങില്‍ പതറിയ അഫ്ഗാൻ, ബൗളിങ്ങില്‍ എതിരാളികളെ വിറപ്പിച്ചു. ചെറിയ വിജയലക്ഷ്യം മറികടക്കാന്‍ ഇംഗ്ലണ്ടിന് 18.1 ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു. ലിയാം ലിവിങ്സ്റ്റൺ (21 പന്തിൽ 29 റൺസ്), അലക്സ് ഹെയ്‍ൽസ് (20 പന്തിൽ 19), ജോസ് ബട്‌ലർ (18 പന്തിൽ 18), ഡേവിഡ് മലാൻ (30 പന്തിൽ 18) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്.
അഫ്ഗാനുവേണ്ടി ഫസല്‍ഹഖ് ഫാറൂഖി, മുജീബുര്‍ റഹ്‌മാന്‍, റാഷിദ് ഖാന്‍, മുഹമ്മദ് നബി, ഫരീദ് അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. നേരത്തെ, ഇംഗ്ലണ്ടിന്റെ ഓള്‍റൗണ്ടര്‍ സാം കറണിന്‍റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് അഫ്ഗാന്റെ ബാറ്റിങ്ങിന്‍റെ നടുവൊടിച്ചത്. താരം 3.4 ഓവറില്‍ വെറും 10 റണ്‍സ് മാത്രം വിട്ടുനല്‍കി അഞ്ചുവിക്കറ്റെടുത്തു.
32 റണ്‍സെടുത്ത ഇബ്രാഹിം സദ്രാനും 30 റണ്‍സ് നേടിയ ഉസ്മാന്‍ ഘനിയും മാത്രമാണ് അഫ്ഗാന് വേണ്ടി തിളങ്ങിയത്. ടീമിലെ ഏഴ് ബാറ്റര്‍മാര്‍ക്ക് രണ്ടക്കം പോലും കാണാനായില്ല. ഇംഗ്ലണ്ടിനായി ബെന്‍ സ്റ്റോക്‌സും മാര്‍ക്ക് വുഡും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ക്രിസ് വോക്‌സ് ഒരു വിക്കറ്റ് സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.