ലണ്ടൻ: യൂറോകപ്പിൽ നിർണായക മത്സരത്തിൽ തങ്ങളുടെ ഫുട്ബാൾ ടീം ജർമനിയെ നേരിടുേമ്പാൾ എങ്ങനെ ക്രിക്കറ്റ് കളിച്ചിരിക്കും. ശ്രീലങ്കയുമായുള്ള മത്സരം വേഗം തീർത്ത ഇംഗ്ലീഷ് ക്രിക്കറ്റ് ടീമംഗങ്ങൾ ഫുട്ബാൾ കാണുകയായിരുന്നു. ഗോളടിച്ചപ്പോൾ താരങ്ങൾ തുള്ളിച്ചാടുന്ന വിഡിയോയും ഇംഗ്ലീഷ് ക്രിക്കറ്റിെൻറ ഔദ്യോഗിക പേജിൽ പങ്കുവെച്ചിട്ടുണ്ട്.
ചെസ്റ്ററിൽ നടന്ന ആദ്യ ഏകദിനത്തിൽ ശ്രീലങ്കയെ 42.3 ഓവറിൽ 185 റൺസിന് പുറത്താക്കിയ ഇംഗ്ലണ്ട് 34.5 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 21 പന്തിൽ 43 റൺസെടുത്ത ജോണി ബാരിസ്റ്റോ ട്വൻറി 20 മൂഡിലാണ് അടിച്ചുതുടങ്ങിയത്. തുടർന്ന് ഏതാനും വിക്കറ്റുകൾ വേഗത്തിൽ നഷ്ടമായെങ്കിലും 79 റൺസെടുത്ത ജോ റൂട്ടും 28 റൺസെടുത്ത മുഈൻ അലിയും വിജയം ഉറപ്പിക്കുകയായിരുന്നു.
മുമ്പ് ഫുട്ബാൾ ലോകകപ്പ് നടക്കുേമ്പാഴും സമാന സംഭവം ഉണ്ടായിരുന്നു. ഇന്ത്യക്കെതിരെ ദയനീയ പരാജയം ഏറ്റുവാങ്ങിയ ഇംഗ്ലണ്ട് ലോകകപ്പിൽ കൊളം ബിയക്കെതിരെ തങ്ങളുടെ ടീം ഷൂട്ടൗട്ടിൽ വിജയിക്കുന്നത് കണ്ട് ആഹ്ലാദിക്കുകയായിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ലോകകപ്പ് സ്വന്തമാക്കുേമ്പാഴും ആഷസ് വിജയിക്കുേമ്പാഴും കൈയ്യടിക്കാൻ ഫുട്ബാൾ താരങ്ങളും എത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.