റൺമലയിൽ തെന്നി ഇംഗ്ലണ്ട് വീണു; ആസ്ട്രേലിയക്ക് രണ്ടാം ജയം

ബ്രിഡ്ജ്ടൗൺ: ട്വൻറി 20 ലോകകപ്പിൽ ആസ്ട്രേലിയക്ക് രണ്ടാം ജയം. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ 36 റൺസിനാണ് ഓസീസ് ജയം. ആദ്യം ബാറ്റുചെയ്ത ആസ്ട്രേലിയ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത ഒാവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

42 റൺസെടുത്ത നായകൻ ജോസ് ബട് ലറാണ് ടോപ്് സ്കോറർ. ഓപണർ ഫിൽ സാൾട്ട് 37, മുഈൻ അലി 25, ഹാരി ബ്രൂക്ക് 20 എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ആസ്ട്രേലിയക്ക് വേണ്ടി ആദം സാംബയും പാറ്റ് കമ്മിൻസും രണ്ടുവിക്കറ്റ് വീഴ്ത്തി.

റണ്ണൊഴുക്ക് കുറഞ്ഞ പിച്ചിൽ ടോസ് നേടിയ ഇംഗ്ലണ്ട് ആസ്ട്രേലിയയെ ബാറ്റിങ്ങിനയച്ചെങ്കിലും ആസ്ട്രേലിയ കണക്ക് കൂട്ടലുകളെല്ലാം തെറ്റിച്ചു. ഈ ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്കോറാണ് അവർ നേടിയത്. 200ന് മുകളിൽ റൺസ് പിറക്കുന്നത് ആദ്യമാണ്.  ട്രാവിസ് ഹെഡും (34), ഡേവിഡ് വാർണറും (39) നൽകിയ മികച്ച തുടക്കം മധ്യനിര ഏറ്റെടുത്തതോടെ സ്കോർ ഉയർന്നു. മിച്ചൽ മാർഷ് 35 ഉം ഗ്ലെൻ മാക്സ് വെൽ 28 ഉം മാർക്കസ് സ്റ്റോയിനിസ് 30 റൺസ് നേടി. ക്രിസ് ജോർഡൻ രണ്ടുവിക്കറ്റ് നേടി.

ലോകകപ്പിൽ രണ്ടു മത്സരങ്ങൾ പൂർത്തിയായ ഇംഗ്ലണ്ടിന് ഒരു മത്സരം പോലും ജയിക്കാനായില്ല. സ്കോട്ട്ലാൻഡുമായുള്ള ആദ്യ മത്സരം മഴ മുടക്കിയിരുന്നു. 

Tags:    
News Summary - England fell; Second win for Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.