കൊളംബോ: ശ്രീലങ്കൻ പര്യടനത്തിനെത്തിയ ഇംഗ്ലീഷ് ടീമംഗം മുഈൻ അലിക്ക് ബ്രിട്ടനിൽ നിന്നുള്ള ജനിതകമാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചു. 10 ദിവസം മുമ്പ് മുഈൻ അലിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഐസൊലേഷനിലായിരുന്നു. ഇന്നലെയാണ് കോവിഡിന്‍റെ പുതിയ വകഭേദമാണ് ബാധിച്ചതെന്ന് തിരിച്ചറിഞ്ഞത്.
ശ്രീലങ്കയിൽ ഇതാദ്യമായാണ് യു.കെയിൽ നിന്നുള്ള ജനിതകമാറ്റം വന്ന കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്.വൈറസ് പടരാതിരിക്കാൻ വേണ്ട ജാഗ്രതനിർദേശം സ്വീകരിച്ചതായി ശ്രീലങ്കൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ബ്രിട്ടനിൽ നിന്നുള്ള വിമാനങ്ങൾ നിർത്തിവെച്ചിരുന്നെങ്കിലും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന് പ്രത്യേക ഇളവ് നൽകുകയായിരുന്നു. മുഈൻ അലിയുമായി അടുത്ത് സമ്പർക്കം പുലർത്തിയ ഓൾറൗണ്ടർ ക്രിസ്വോക്സിനെയും ഐസൊലേഷനിലാക്കിയിട്ടുണ്ട്. ഗാലെ സ്റ്റേഡിയത്തിൽ ഇന്ന് ആരംഭിച്ച ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.