ഇംഗ്ലണ്ട് താരങ്ങൾ കൂട്ടത്തോടെ മടങ്ങുന്നു; ഐ.പി.എല്ലിൽ രാജസ്ഥാനും ബംഗളൂരുവിനും വൻതിരിച്ചടി

ഐ.പി.എല്ലിൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ടീമുകൾ നിർണായക പോരാട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ തകർപ്പൻ ഫോമിലുള്ള ഇംഗ്ലണ്ട് താരങ്ങളുടെ മടക്കം തിരിച്ചടിയാകും. രാജസ്ഥാൻ റോയൽസിന്റെ ഓപണിങ് ബാറ്റർ ജോസ് ബട്ട്ലർ, റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു താരങ്ങളായ വിൽ ജാക്സ്, റീസ് ടോപ്ലി, പഞ്ചാബ് കിങ്സ് ഓൾറൗണ്ടർ ലിയാം ലിവിംഗ്‌സ്റ്റൺ, ചെന്നൈ സൂപ്പർ കിങ്സ് ഓൾറൗണ്ടർ മുഈൻ അലി, പഞ്ചാബ് കിങ്സ് നായകൻ സാം കറൺ, വിക്കറ്റ് കീപ്പർ ബാറ്റർ ജോണി ബെയർസ്റ്റോ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം ഫിൽ സാൾട്ട് എന്നിവരാണ് ദേശീയ ടീമിന്റെ ഭാഗമാകാൻ ക്ലബ് വിടുന്നത്. ലോകകപ്പിന് മുന്നോടിയായി മെയ് 22 മുതൽ ആരംഭിക്കുന്ന ഇംഗ്ലണ്ട്- പാകിസ്താൻ ട്വന്റി 20 പരമ്പരയുടെ ഭാഗമാകാനാണ് താരങ്ങൾ മടങ്ങുത്.

ഞായറാഴ്ച രാത്രി ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരശേഷം വിൽ ജാക്സും റീസ് ടോപ്ലിയും യുകെയിലേക്ക് മടങ്ങി. ബുധനാഴ്ച ഗുവാഹത്തിയിൽ നടക്കുന്ന പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിന് മുൻപ് തന്നെ ജോസ് ബട്ട്‌ലർ ക്യാമ്പ് വിടുമെന്ന് രാജസ്ഥാൻ റോയൽസ് അറിയിച്ചു. പഞ്ചാബ് കിംഗ്‌സ് ഓൾറൗണ്ടർ ലിയാം ലിവിംഗ്‌സ്റ്റണും മടങ്ങി.

മുഈൻ അലി, ജോണി ബെയർസ്റ്റോ, സാം കറൻ, ഫിൽ സാൾട്ട് എന്നിവരും ഈ ആഴ്ച ഇന്ത്യ വിടും.

പ്ലേ ഓഫ് സാധ്യത സജീവമാക്കിയ ബംഗളൂരുവിന് വിൽ ജാക്സിന്റെ മടക്കം ക്ഷീണമാകും. പ്ലേ ഓഫ് ഇനിയും ഉറപ്പിക്കാത്ത രാജസ്ഥാൻ റോയൽസിന് ബട്ലറിന്റെ മടക്കം വൻ തിരിച്ചടിയായിരിക്കും.

Tags:    
News Summary - England players are leaving the IPL in droves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.