ഡികോക്കിന് അർധസെഞ്ച്വറി; ദക്ഷിണാഫ്രിക്കക്കെതിരെ ഇംഗ്ലണ്ടിന് 164 റൺസ് വിജയലക്ഷ്യം

സെന്റ് ലൂസിയ: ട്വന്റി 20 ലോകകപ്പ് സൂപ്പർ എട്ടിലെ നിർണായ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇംഗ്ലണ്ടിന് 164 റൺസ് വിജയലക്ഷ്യം. ആദ്യ ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു.

38 പന്തിൽ നാലു ഫോറും നാലു സിക്സും ഉൾപ്പെടെ 65 റൺസെടുത്ത ക്വിൻഡൻ ഡീകോക്കും 28 പന്തിൽ 43 റൺസെടുത്ത ഡേവിഡ് മില്ലറുമാണ് ദക്ഷിണാഫ്രിക്കയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. പവർ പ്ലേയിൽ ഡികോക്ക് നൽകിയ ഗംഭീര തുടക്കം മധ്യനിരക്ക് നിലനിർത്താനാവാത്തത് വിനയായി. ആറ് ഓവറിൽ 63 റൺസാണ് ഓപണർമാർ അടിച്ചെടുത്തത്. 

ഓപണർ റീസ ഹെൻഡ്രിക്സ് 19 ഉം ഹെൻറിച്ച് ക്ലാസൻ ഒമ്പതും ക്യാപ്റ്റൻ എയ്ഡൻ മാർക്രം ഒന്നും മാർക്കോ ജാൻസൻ റൺസൊന്നും എടുക്കാതെയും പുറത്തായി. 12 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്സും അഞ്ച് റൺസെടുത്ത കേശവ് മഹാരാജും പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആർഷർ മൂന്നും മുഈൻ അലി, ആദിൽ റാഷിദ് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. 

Tags:    
News Summary - De Kock's half-century; England set a target of 164 runs against South Africa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.