ന്യൂഡൽഹി: ഇന്ത്യൻ പരമ്പരക്കെത്തുന്ന ഇംഗ്ലണ്ട് ടീമിന് ഒന്നാം ടെസ്റ്റിനുമുമ്പ് പരിശീലിക്കാൻ മൂന്നു ദിവസം മാത്രം. നിലവിലെ ശ്രീലങ്കൻ പര്യടനവും കഴിഞ്ഞാണ് ടീം ചെന്നൈയിലെത്തുക. തുടർന്ന് ആറു ദിവസത്തെ ക്വാറൻറീൻ. ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിന് മുന്നോടിയായി മൂന്നു ദിനം മാത്രമേ പരിശീലിക്കാൻ അവസരമുണ്ടാവൂ. 27ന് കൊളംബോയിൽനിന്ന് ഇന്ത്യയിലേക്കു പറക്കും.
ശ്രീലങ്കക്കെതിരായ പരമ്പരയിൽ കളിക്കാത്ത ബെൻ സ്റ്റോക്സ്, ജൊഫ്ര ആർച്ചർ, റോറി ബേൺസ് എന്നിവർ ഞായറാഴ്ച ചെന്നൈയിലെത്തി. ഹോട്ടൽ ക്വാറൻറീനിൽ പ്രവേശിച്ച താരങ്ങൾക്ക് അഞ്ചു ദിവസത്തിലേെറ പരിശീലനം നടത്താനാവും. ക്വാറൻറീനിടെ മൂന്നു തവണ കളിക്കാരെല്ലാം England tour of Indiaകോവിഡ് പരിശോധനക്ക് വിധേയരാവണം. കോവിഡ് മഹാമാരിക്കുശേഷം ആദ്യമായാണ് ഒരു വിദേശ ടീം ഇന്ത്യൻ മണ്ണിൽ പരമ്പരക്കെത്തുന്നത്. നാലു ടെസ്റ്റുകൾ അടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടും ചെന്നൈയിലും അവസാന രണ്ടു മത്സരങ്ങൾ അഹ്മദാബാദിലും നടക്കും.
ഇംഗ്ലണ്ടിന് നാലു വിക്കറ്റ് ജയം
കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ആറു വിക്കറ്റ് ജയം. അവസാന ദിനം 164 എന്ന ലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. നാലിന് 89 എന്ന നിലയിൽ പരുങ്ങലിലായ സന്ദർശകരെ ജോസ് ബട്ട്ലറും(46*) ഡോം സിബ്ലേയും(56*) ചേർന്ന് ലക്ഷ്യത്തിലെത്തിച്ചു. സ്കോർ: ശ്രീലങ്ക: 381,126, ഇംഗ്ലണ്ട്: 344, 164/4.
ഇതോടെ രണ്ടു മത്സരങ്ങളടങ്ങിയ പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ഏഴുവിക്കറ്റിന് ജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.