ലോഡ്സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ 10 വിക്കറ്റിന്റെ തകർപ്പൻ ജയം ആഘോഷിച്ച ഇന്ത്യ രണ്ടാം മത്സരത്തിൽ തകർന്നടിഞ്ഞു. ആതിഥേയരെ 49 ഓവറിൽ 246ന് പുറത്താക്കിയ രോഹിത് ശർമയും സംഘവും മറുപടി ബാറ്റിങ്ങിൽ 38.5 ഓവറിൽ വെറും 146 റൺസിന് കൂടാരം കയറുന്നതാണ് കണ്ടത്.
100 റൺസ് തോൽവി. 9.5 ഓവറിൽ 24 റൺസ് മാത്രം വഴങ്ങി ആറ് ഇന്ത്യൻ വിക്കറ്റ് പിഴുത ഇംഗ്ലീഷ് പേസർ റീസ് ടോപ് ലിയാണ് കളിയിലെ കേമൻ. ഹാർദിക് പാണ്ഡ്യ (29), രവീന്ദ്ര ജദേജ (29), സൂര്യകുമാർ യാദവ് (27), മുഹമ്മദ് ഷമി (23), വിരാട് കോഹ്ലി (16) എന്നിവരൊഴിച്ചാരും രണ്ടക്കം കടന്നില്ല. 2019 ലോകകപ്പ് സെമി ഫൈനലിനുശേഷം ആദ്യ ഓവറുകളിലെ ഇന്ത്യയുടെ ഏറ്റവും ദയനീയ പ്രകടനമാണ് വ്യാഴാഴ്ച കണ്ടത്.
11.2 ഓവറിൽ വെറും 31 റൺസിന് ടോപ് ഓർഡറിലെ നാലു ബാറ്റർമാരും മടങ്ങി. ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ ആദ്യ 10 ഓവറിൽ നാലിന് 24 എന്ന നിലയിൽ തകർന്നതിനെ അനുസ്മരിപ്പിക്കുന്ന പ്രകടനം. പരമ്പര 1-1 സമനിലയിലായി. മൂന്നാമത്തെയും അവസാനത്തെയും മത്സരം ഞായറാഴ്ച മാഞ്ചസ്റ്ററിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.