ട്വന്റി20 ലോക കിരീടത്തിൽ രണ്ടാം തവണയും ഇംഗ്ലീഷ പട മുത്തമിട്ടപ്പോൾ ടൂർണമെന്റിലെ താരമായി യുവതാരം സാം കറൻ. നേരത്തെ ഇന്ത്യയുടെ സൂപ്പർ ബാറ്റർമാരായ വിരാട് കോഹ്‍ലിയും സൂര്യകുമാർ യാദവുമായിരുന്നു ഈ നേട്ടം ലഭിക്കുമെന്ന് കരുതിയിരുന്ന താരങ്ങൾ. ഇരുവരെയും പിന്തള്ളിയാണ് 24 കാരനായ കറൻ തെരഞ്ഞെടുക്കപ്പെട്ടത്.
ഇംഗ്ലീഷ് പടയ്ക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ കറൻ നിർണായക പങ്കാണ് വഹിച്ചത്. 13 വിക്കറ്റുകൾ ടൂർണമെന്റിൽ താരം പിഴുതു. ഫൈനൽ മത്സരത്തിൽ നാല് ഓവറിൽ നിന്ന് 12 റൺസ് വഴങ്ങി വീഴ്ത്തിയ 3 വിക്കറ്റുകളും അതിൽ പെടും.
അതേസമയം, ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാമൻ കോഹ്‍ലിയാണ്. വിക്കറ്റ് വേട്ടക്കാരിൽ മുന്നിൽ ശ്രീലങ്കയുടെ വനിദു ഹസരങ്കയാണ്. 15 വിക്കറ്റുകളാണ് താരത്തിന്റെ സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.