ലണ്ടൻ: ഇംഗ്ലീഷ് ഓൾറൗണ്ടർ മുഈൻ അലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നു വിരമിക്കുന്നു. 34കാരൻ ടെസ്റ്റിൽ നിന്നും വിരമിക്കാൻ പോകുന്ന വിവരം കോച്ച് ക്രിസ് സിൽവർവുഡിനെയും നായകൻ ജോ റൂട്ടിനെയും അറിയിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനായി കളിക്കുന്ന അലി നിലവിൽ യു.എ.ഇയിലാണ്.
64 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 2914 റൺസ് സ്കോർ ചെയ്ത ഓഫ് സ്പിന്നർ 195 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഐ.സി.സിയുടെ ടെസ്റ്റ് ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ നിലവിൽ മൂന്നാമതാണ്.
2019 ആഷസ് പരമ്പരക്ക് ശേഷം ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമല്ലാതിരുന്ന അലിയെ ഇന്ത്യക്കെതിരെ അടുത്തിടെ സമാപിച്ച പരമ്പരക്കായി തിരികെ വിളിച്ചിരുന്നു. മൂന്ന് മത്സരങ്ങളിൽ താരം കളത്തിലിറങ്ങി. ഡിസംബറിൽ ആസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയാണ് ഇംഗ്ലണ്ട് കളിക്കാൻ പോകുന്നത്. ഇംഗ്ലണ്ടിനായി പരിമിത ഓവർ ക്രിക്കറ്റിൽ തുടരാനാണ് അദ്ദേഹത്തിന്‍റെ തീരുമാനം. കൗണ്ടി, ഫ്രാഞ്ചൈസി ക്രിക്കറ്റുകളിലും താരം തുടർന്ന് കളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.