കൊൽക്കത്ത: നവംബർ അഞ്ചിന് 35ാം ജന്മദിനം ആഘോഷിക്കുന്ന ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‍ലിക്ക് ആശംസയുമായി പാകിസ്താൻ വിക്കറ്റ് കീപ്പർ-ബാറ്റർ മുഹമ്മദ് റിസ്‍വാൻ. ജന്മദിനത്തിൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിൽ കോഹ്‍ലി സെഞ്ച്വറി നേടുമെന്നാണ് പ്രതീക്ഷയെന്ന് താരം പറഞ്ഞു. ഇന്ന് ഇതേ വേദിയിൽ ബംഗ്ലാദേശിനെ നേരിടാൻ ഒരുങ്ങുന്നതിനിടെയായിരുന്നു താരത്തിന്റെ ആശംസ.
‘നവംബർ അഞ്ചിന് അദ്ദേഹത്തിന്റെ ജന്മദിനമാണെന്നറിയുന്നതിൽ സന്തോഷമുണ്ട്. ഞാൻ എന്റേത് ആഘോഷിക്കുകയോ അതിൽ വിശ്വസിക്കുകയോ ചെയ്യുന്നില്ലെങ്കിലും അദ്ദേഹത്തിന് എല്ലാ ജന്മദിനാശംസകളും നേരുന്നു. ജന്മദിനത്തിൽ അദ്ദേഹത്തിന് 49ാം ഏകദിന സെഞ്ച്വറി നേടാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ ലോകകപ്പിൽ അദ്ദേഹത്തിന് തന്റെ 50ാം ഏകദിന സെഞ്ച്വറി കൂടി നേടാനാവട്ടെയെന്നും ആശംസിക്കുന്നു’, താരം സ്വകാര്യ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
ലോകകപ്പില്‍ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ശേഷം തുടര്‍ച്ചയായി നാലു മത്സരങ്ങള്‍ തോറ്റ പാകിസ്താന്‍റെ സെമി സാധ്യതകൾ പ്രതിസന്ധിയിലാണ്. ഇതിനിടെ ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ ഇൻസമാമുൽ ഹഖിന്റെ രാജിയും ബാബർ അസമിന്റെ ക്യാപ്റ്റൻസിക്കെതിരായ വിമർശനങ്ങളുമെല്ലാം പാക് ടീമിനെ ഉലച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.