ഫാഫ് ഡുപ്ലെസിസ് ഇനി എലീറ്റ് ലിസ്റ്റിൽ; ഐ.പി.എല്ലിൽ 4000 റൺസ് നേടുന്ന നാലാമത്തെ വിദേശ താരം

ഐ.പി.എല്ലിൽ 4000 റൺസ് പൂർത്തിയാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസ്. രാജസ്ഥാനെതിരായ മത്സരത്തിലാണ് താരം നേട്ടം കൈവരിച്ചത്. ഐ.പി.എല്ലിൽ 4000 റൺസ് നേടുന്ന നാലാമത്തെ വിദേശ താരമാണ് ഡുപ്ലെസിസ്.

വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയിൽ, ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സ്, ആസ്ട്രേലിയയുടെ ഡേവിഡ് വാർണർ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റു വിദേശ താരങ്ങൾ. 44 പന്തിൽ രണ്ടു സിക്സും മൂന്നു ഫോറുമടക്കം 55 റൺസെടുത്താണ് ഡുപ്ലെസിസ് പുറത്തായത്. മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാതെയാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്. പ്ലേഓഫ് സാധ്യതകൾ നിലനിർത്താൻ രാജസ്ഥാനും ബാംഗ്ലൂരിനും ജയം അനിവാര്യമാണ്. 12 മത്സരങ്ങളിൽനിന്നു 12 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് രാജസ്ഥാൻ. 11 മത്സരങ്ങളിൽനിന്നു 10 പോയിന്റുള്ള ബാംഗ്ലൂർ ഏഴാം സ്ഥാനത്തും.

Tags:    
News Summary - Faf du Plessis Becomes Fourth Overseas Batter To Complete 4000 IPL Runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.