പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയുടെ മുൻ ക്യാപ്റ്റനും സമകാലിക ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാൻമാരിലൊരാളുമായ ഫാഫ് ഡുെപ്ലസിസ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. പാകിസ്താൻ പര്യടനത്തിൽ ഏകപക്ഷീയമായ തോൽവി വഴങ്ങിയതിന് പിന്നാലെയാണ് ഫാഫ് വെള്ളക്കുപ്പായത്തോട് വിടപറയുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ ആസ്ട്രേലിയ ദക്ഷിണാഫ്രിക്കൻ പര്യടനം റദ്ദാക്കിയതോടെയാണ് ഡുെപ്ലസിസിന്റെ വിരമിക്കലിന് അരങ്ങൊരുങ്ങിയത്. ഏതാനും ആഴ്ചകൾക്ക് മുമ്പുനടന്ന ശ്രീലങ്കൻ പര്യടനത്തിൽ തന്‍റെ കരിയറിലെ ഉയർന്ന സ്കോറായ 199 റൺസ് നേടി ഫാഫ് കൈയ്യടി നേടിയിരുന്നു. 2016 മുതൽ 2019വരെ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ നയിച്ച താരം മോശം ഫോമിനെത്തുടർന്ന് ഡികോക്കിന് നായകസ്ഥാനം കൈമാറിയിരുന്നു.
നായകനായിരിക്കേ ആസ്ട്രേലിയയിലെ സ്വന്തം നാട്ടിലും അവരുടെ നാട്ടിലും പരാജയപ്പെടുത്തിയതാണ് ഡുെപ്ലസിയുടെ ശ്രദ്ധേയനേട്ടം. 36കാരനായ താരം 2012ലെ ആസ്ട്രേലിയക്കെതിരെ അരങ്ങേറ്റ ടെസ്റ്റിൽ നിർണായക സമയത്ത് നേടിയ സെഞ്ച്വറിയോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
69 ടെസ്റ്റുകളിൽ നിന്നായി 40.03 ശരാശരിയിൽ 4163 റൺസാണ് ഡുെപ്ലസിയുടെ സമ്പാദ്യം. പത്ത് സെഞ്ച്വറികളും 21 അർധ സെഞ്ച്വറികളും താരത്തിന്‍റെ ബാറ്റിൽ നിന്നും പിറന്നിട്ടുണ്ട്. അതേസമയം താരം ഏകദിനത്തിലും ട്വന്‍റി 20യിലും ദക്ഷിണാഫ്രിക്കക്കായി കളിക്കും. ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർകിങ്സിന്റെ താരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.