ബംഗ്ലാദേശ് ക്രിക്കറ്റിലെ സൂപ്പർ ആൾറൗണ്ടർ ഷാക്കിബ് അൽ ഹസനെ തള്ളിയിട്ട് ആരാധകർ. സ്വകാര്യ ചടങ്ങിനെത്തിയ അദ്ദേഹത്തിന്റെ ഷർട്ടിൽ ആരാധകർ പിടിച്ചു വലിക്കുകയും തൊടാനും ഫോട്ടോയെടുക്കാനും തള്ളിക്കയറുകയുമായിരുന്നു. നൂറുകണക്കിന് ആരാധകരുടെ തള്ളിച്ചയിൽ നിലതെറ്റി വീണ താരത്തെ സംഘാടകർ ഏറെ പണിപ്പെട്ടാണ് രക്ഷിച്ചത്. എന്നാൽ, ആരാധകരോട് രോഷം പ്രകടിപ്പിക്കാതെയാണ് ഇത്തവണ ഷാകിബ് സ്ഥലം വിട്ടത്. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ഏതാനും ദിവസം മുമ്പ് ആരാധകന്റെ ശല്യം സഹിക്കവയ്യാതെ ഷാകിബ് തൊപ്പിയെടുത്ത് പലതവണ അടിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. സ്ഥിതി കൂടുതൽ വഷളാവും മുമ്പ് ആരാധകനെ ആളുകൾ പിടിച്ചുമാറ്റുകയായിരുന്നു. കളിക്കളത്തിലും പലപ്പോഴും താരത്തിന് നിയന്ത്രണം നഷ്ടപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ധാക്ക ട്വന്റി 20 പ്രീമിയർ ലീഗിൽ സ്റ്റമ്പ് തട്ടിത്തെറിപ്പിച്ചും ഈ സീസണിൽ അമ്പയറോട് കയർത്തും ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.
ഈയിടെ ഷാകിബ് നയിച്ച ബംഗ്ലാദേശ് ടീം ട്വന്റി 20 ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ തൂത്തുവാരിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.