കൊളംബൊ: എല്ലാ റമദാൻ മാസവും ഒരു ദിവസം നോെമ്പടുക്കുന്നത് തന്‍റെ രീതിയാണെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യ. ശ്രീലങ്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനായ അസം അമീന്‍റെ ചോദ്യത്തിനുള്ള മറുപടിയായാണ് ജയസൂര്യ താൻ നോെമ്പടുക്കാറുണ്ടെന്ന് വെളിപ്പെടുത്തിയത്.
അസം അമീൻ ജയസൂര്യയെ ട്വിറ്ററിൽ ടാഗ് ചെയ്ത് ചോദിച്ചതിങ്ങനെ: നിങ്ങൾ ഇന്ന് നോെമ്പടുക്കുന്നുണ്ടെന്ന് കേട്ടു. 6:20 വരെ അതിജീവിച്ചുവെന്ന് പ്രതീക്ഷിക്കുന്നു.
ജയസൂര്യയുടെ മറുപടി ഇങ്ങനെ: ''അതെ, നല്ലൊരു ദിവസമായിരുന്നു. എല്ലാ വർഷവും പിന്തുടരുന്ന ഒരു പാരമ്പര്യമാണ് ഇക്കുറിയും ചെയ്തത്. നോമ്പുതുറക്കാൻ കഞ്ഞിയും ഈത്തപ്പഴവുമാണ് കഴിച്ചത്''.
താൻ നോെമ്പടുക്കാറുണ്ടെന്ന വിവരം ജയസൂര്യ തന്‍റെ ഔദ്യോഗിക ഫേസ്ബുക് പേജിലും പങ്കുവെച്ചിട്ടുണ്ട്. താൻ നോെമ്പടുക്കാറുണ്ടെന്ന വിവരം മുമ്പ് ഒരു ടെലിവിഷൻ അഭിമുഖത്തിലും ജയസൂര്യ പറഞ്ഞിരുന്നു. ക്രിക്കറ്റ് കളിച്ചുതുടങ്ങുന്ന കാലത്ത് മുസ്ലിം സുഹൃത്തുക്കളുടെ വീട്ടിൽ താമസിച്ചിരുന്നുവെന്നും അന്ന് അവർക്കുള്ളതിൽ നിന്നും ഒരുമാറ്റവും ഇപ്പോഴും തോന്നുന്നില്ലെന്നും ജയസൂര്യ പറഞ്ഞിരുന്നു.
1989 മുതൽ 2011വരെ ലങ്കൻ ജഴ്സിയിൽ കളത്തിലിറങ്ങിയ ജയസൂര്യ 445 ഏകദിനങ്ങളിലും 110 ടെസ്റ്റുകളിലും ബാറ്റേന്തിയിട്ടുണ്ട്. ഏകദിനത്തിൽ 13430 റൺസും ടെസ്റ്റിൽ 6973 റൺസുമാണ് ജയസൂര്യയുടെ സമ്പാദ്യം. ഏകദിനത്തിൽ 323 വിക്കറ്റുകളും ജയസൂര്യയുടെ പേരിലുണ്ട്. നേരത്തേ ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരങ്ങളായ കെയ്ൻ വില്യംസണും ഡേവിഡ് വാർണറും റാഷിദ് ഖാനൊപ്പം നോെമ്പടുത്ത വിഡിയോ വൈറലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.