ധാക്ക: ബംഗ്ലാദേശ് അണ്ടർ 19 ക്രിക്കറ്റ് ടീമിൽ അംഗമായിരുന്ന താരം ആത്മഹത്യ ചെയ്തു. രാജ്ഷാഹി സ്വദേശിയായ 21കാരൻ മുഹമ്മദ് സോസിബിനെയാണ് സ്വവസതിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
2018ൽ സെയ്ഫ് ഹുസൈെൻറ നേതൃത്വത്തിൽ ന്യൂസിലൻഡിൽ കൗമാര ലോകകപ്പിനിറങ്ങിയ ടീമിൽ അംഗമായിരുന്നു സോസിബ്. എന്നാൽ പ്ലെയിങ് ഇലവനിൽ ഇടംപിടിക്കാൻ താരത്തിനായിരുന്നില്ല. വലംകൈയ്യൻ ബാറ്റ്സ്മാനായിരുന്ന സോസിബ് ബംഗ്ലദേശ് അണ്ടർ 19 ടീമിെൻറ ഏഷ്യ കപ്പ് സ്ക്വാഡിലും ഇടം നേടിയിരുന്നു.
ബംഗബന്ധു ട്വൻറി20 കപ്പിനുള്ള താരലേലത്തിൽ താരത്തിന് ഇടം ലഭിച്ചിരുന്നില്ല. ഇതായിരിക്കാം കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന.
2018ൽ ലിസ്റ്റ് എ ക്രിക്കറ്റിൽ അരങ്ങേറിയെങ്കിലും കാര്യമായ പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. 2018 മാർച്ചിൽ ധാക്ക പ്രീമിയർ ലീഗിൽ ഷിൻപുകുർ ക്രിക്കറ്റ് ക്ലബിനായാണ് താരം അവസാനം കളിച്ചത്. ശ്രീലങ്കക്കും അഫ്ഗാനിസ്താനുമെതിരെ മൂന്ന് യൂത്ത് ഏകദിനങ്ങളിൽ ബംഗ്ലദേശ് ജഴ്സിയണിഞ്ഞിട്ടുണ്ട്.
സംഭവത്തിൽ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് ഗെയിം ഡെവലപ്മെൻഡ് മാനേജർ ഇനാം മുഹമ്മദ് നടുക്കം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.