കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ രവിയച്ചന്‍ അന്തരിച്ചു

തൃപ്പൂണിത്തുറ: കേരള ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ തൃപ്പൂണിത്തുറ കോട്ടയ്ക്കകം ലോട്ടസ് നന്ദനം അപ്പാര്‍ട്ട്‌മെന്റില്‍ പി. രവിയച്ചന്‍ (96) അന്തരിച്ചു. കഥകളി കേന്ദ്രം, പൂര്‍ണത്രയീശ സംഗീതസഭ, പൂര്‍ണത്രയീശ സേവാസംഘം, തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ് എന്നിവയുടെ അധ്യക്ഷസ്ഥാനം വഹിച്ചിട്ടുണ്ട്.

കൊച്ചി അനിയന്‍കുട്ടന്‍ തമ്പുരാന്റെയും പാലിയത്ത് കൊച്ചുകുട്ടി കുഞ്ഞമ്മയുടെയും മകനായി പാലിയത്ത് 1928ലാണ് ജനനം. 1952 മുതല്‍ 1970 വരെ കേരളത്തിനുവേണ്ടി 55 രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിച്ച രവിയച്ചന്‍ 1107 റണ്‍സും 125 വിക്കറ്റും നേടിയിട്ടുണ്ട്. ടെന്നിസ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നിസ്, ബോള്‍ ബാഡ്മിന്റണ്‍ തുടങ്ങിയവയിലും നേട്ടം കൈവരിച്ചിട്ടുണ്ട്.

ആർ.എസ്.എസ് ജില്ല സംഘചാലക്, ബാലഗോകുലം സംസ്ഥാന വൈസ് പ്രസിഡന്റ്, വിശ്വഹിന്ദു പരിഷത്ത് ജില്ല പ്രസിഡന്റ്, കുരുക്ഷേത്ര പ്രകാശന്‍ ട്രസ്റ്റ് മാനേജിങ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവർത്തിച്ചു. മകന്‍: രാംമോഹന്‍. മരുമകള്‍: ഷൈലജ. സംസ്കാരം ചൊവ്വാഴ്ച മൂന്നുമണിക്ക് ചേന്ദമംഗലം പാലിയം തറവാട്ടിൽ.

Tags:    
News Summary - Former captain of the Kerala cricket team, Raviachan passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.