ന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് വിവിധ സംസ്ഥാനങ്ങളിലെ കർഷകർ നടത്തുന്ന സമരത്തിന് പിന്തുണയുമായി ഇംഗ്ലീഷ് ക്രിക്കറ്റ് താരം മോണ്ടി പനേസർ.
ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും ടാഗ് ചെയ്ത് മോണ്ടി പനേസർ ട്വീറ്റ് ചെയ്തതിങ്ങനെ: കാർഷിക വിളക്ക് ഗുണനിലവാരം ഇല്ലാത്തതിനാൽ കരാർ പാലിക്കാനാകില്ലെന്ന് വാങ്ങുന്നവർ പറഞ്ഞാൽ കർഷകർ എന്തുചെയ്യും? കർഷകർക്ക് എന്ത് സുരക്ഷയാണ് ഇതിലുള്ളത്. വില ഉറപ്പുവരുത്താൻ യാതൊരു പരാമർശവുമില്ലേ?.
ഇംഗ്ലണ്ടിനായി 50 ടെസ്റ്റുകളിലും 26 ഏകദിനങ്ങളിലും കളത്തിലിറങ്ങിയ മോണ്ടി ഇന്ത്യൻ വംശജനാണ്. നേരത്തെ കർഷകസമരത്തിന് പിന്തുണയുമായി ഇന്ത്യൻതാരം ഹർഭജൻ സിങ്ങും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.