ബംഗളൂരു: കർണാടകയുടെ മുൻ ക്രിക്കറ്റ് താരം ബി. വിജയകൃഷ്ണ (71) അന്തരിച്ചു. ഒാൾറൗണ്ടറായിരുന്ന വിജയകൃഷ്ണ 1973^74, 1977^78, 1982^83 വർഷങ്ങളിൽ കർണാടകക്കൊപ്പം രഞ്ജി ട്രോഫി നേട്ടത്തിൽ പങ്കാളിയായി. 15 വർഷത്തോളം കർണാടകക്കായി പാഡണിഞ്ഞു. 80 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്നായി 25.8 ശരാശരിയിൽ 2,297 റൺസും 194 വിക്കറ്റും നേടിയിരുന്നു.
പ്രതിഭയുണ്ടായിട്ടും ഇടംകൈയൻ സ്പിന്നറായിരുന്ന വിജയകൃഷ്ണക്ക് കർണാടകയുടെ എക്കാലത്തെയും മികച്ച സ്പിൻ ദ്വയമായിരുന്ന ബി.എസ്. ചന്ദ്രശേഖർ, ഇ.എസ്. പ്രസന്ന കൂട്ടുകെട്ടിെൻറ നിഴലിലാവാനായിരുന്നു യോഗം. വിജയകൃഷ്ണയുടെ നിര്യാണത്തിൽ മുൻ സഹതാരങ്ങൾ അടക്കമുള്ളവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.