ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2008ൽ ആരംഭിച്ചതിന് ശേഷം കൊച്ചു ടീമുകൾ മുതൽ വമ്പൻ ടീമുകൾ വരെ കിരീടത്തിൽ മുത്തമിട്ടിട്ടുണ്ട്. എന്നാൽ, ഇതുവരെ അതിനുള്ള ഭാഗ്യം ലഭിക്കാത്ത ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി നയിക്കുന്ന ടീമിൽ സൂപ്പർതാരങ്ങളെ കൊണ്ട് തട്ടിനടക്കാൻ കഴിയാത്ത അവസ്ഥയാണ്. ഡി വില്ലേഴ്സും കോഹ്‍ലിയും നയിക്കുന്ന ബാറ്റിങ് നിരയുടെ കരുത്ത് ഉണ്ടായിട്ടും ആര്‍.സി.ബിക്ക് എന്തുകൊണ്ട് കിരീടം നേടാനാകുന്നില്ല? ഈ ചോദ്യത്തിന് മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനും ഇന്ത്യന്‍ താരവുമായിരുന്ന ഗൗതം ഗംഭീറിെൻറ കൈയ്യിൽ ഉത്തരമുണ്ട്.
മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് പുലര്‍ത്തുന്ന സ്ഥിരതയും റോയല്‍ ചലഞ്ചേഴ്സിന്‍റെ ചാഞ്ചാട്ടവുമാണ് ഗംഭീര്‍ താരതമ്യം ചെയ്യുന്നത്. ടീം തെരഞ്ഞെടുക്കുന്നതിലും അതിനെ നിലനിര്‍ത്തുന്നതിലും ചെന്നൈ നായകന്‍ ധോണിയും ആര്‍സിബി നാകന്‍ കോഹ്‍ലിയും പുലര്‍ത്തുന്ന സമീപനത്തിലെ മാറ്റമാണ് ഗംഭീര്‍ ചൂണ്ടിക്കാട്ടുന്നത്. ധോനി 6, 7 കളികളില്‍ സ്ഥിരമായി ഒരേ താരങ്ങളെ നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ കോഹ്‌ലി ഓരോ മത്സരത്തിലും വ്യത്യസ്ത ടീമിനെ ഇറക്കുന്നതോടെ കളിക്കാര്‍ തമ്മില്‍ സംഭവിക്കേണ്ട മാനസിക ഐക്യം അവിടെ ലഭിക്കാതെ പോകുന്നു. സന്തുലിതമായി ടീമിനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആര്‍.സി.ബിക്കായി കോഹ്‌ലി കിരീടം നേടുമെന്നും ഗംഭീര്‍ സ്റ്റാർ സ്പോർട്സിലെ ക്രിക്കറ്റ് കണക്ടഡ് എന്ന പരിപാടിയിൽ പെങ്കടുത്തുകൊണ്ട് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.