ലഖ്നോ സൂപ്പർ ജയന്റ്സ് വിട്ടു; ഗംഭീർ ഇനി പഴയ തട്ടകത്തിൽ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ടീം ലഖ്നോ സൂപ്പർ ജയന്റ്സിന്റെ മെന്റർ പദവിയൊഴിഞ്ഞ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. തന്റെ പഴയ തട്ടകമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മെന്ററായി അദ്ദേഹം സ്ഥാനമേൽക്കും. ക്യാപ്റ്റനെന്ന നിലയിൽ രണ്ടുതവണ കൊൽക്കത്തയെ കിരീട വിജയത്തിലേക്ക് നയിച്ചയാളാണ് ഗംഭീർ. മുൻ താരം ടീമിനൊപ്പം ചേരുന്ന വിവരം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സി.ഇ.ഒ വെങ്കി മൈസൂർ സ്ഥിരീകരിച്ചു. തീരുമാനത്തെ സഹ ഉടമയും ബോളിവുഡ് നടനുമായ ഷാറൂഖ് ഖാനും സ്വാഗതം ചെയ്തു. തങ്ങളുടെ ക്യാപ്റ്റന്റെ തിരിച്ചുവരവാണിതെന്നായിരുന്നു ഷാറൂഖിന്റെ പ്രതികരണം.

രണ്ടുവർഷമാണ് ഗംഭീർ ലഖ്നോ സൂപ്പർ ജയന്റ്സിന്റെ മെന്ററായി സേവനമനുഷ്ടിച്ചത്. 2022ൽ ടീമിനെ ഫൈനലിലും 2023ൽ മൂന്നാം സ്ഥാനത്തും എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചിരുന്നു. ടീമുമായി പിരിയുന്ന കാര്യം അറിയിച്ച് എക്സിൽ വൈകാരിക കുറിപ്പും ഗംഭീർ പങ്കുവെച്ചു. തനിക്ക് നൽകിയ സ്നേഹത്തിന് താരങ്ങൾക്കും പരിശീലകനും മറ്റു സ്റ്റാഫിനുമെല്ലാം അദ്ദേഹം നന്ദി അറിയിച്ചു. ഞാൻ തുടങ്ങിയിടത്തേക്കുള്ള മടക്കമാണിതെന്ന് ഗംഭീർ മറ്റൊരു പോസ്റ്റിൽ കുറിച്ചു.

Tags:    
News Summary - Gambhir left Lucknow Supergiants; rejoining with the old team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.