ഇന്ത്യൻ ടീമിന്‍റെ പരിശീലകൻ ആകുമെന്ന അഭ്യൂഹങ്ങൾക്കിടെ അമിത് ഷായെ കണ്ട് ഗൗതം ഗംഭീർ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകൻ ആകുമെന്ന അഭ്യൂഹങ്ങൾക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ഗൗതം ഗംഭീർ. അമിത് ഷായുടെ മകനും ബി.സി.സി.ഐ സെക്രട്ടറിയുമായ ജയ് ഷാ ഗംഭീറിനെ പരിശീലകനായി ഉടൻ പ്രഖ്യാപിക്കുമെന്നും അഭ്യൂഹമുണ്ട്. അതേസമയം മുൻ എം.പിയെന്ന നിലയിൽ സർക്കാർ രൂപവത്കരണത്തിനു ശേഷമുള്ള വ്യക്തിപരമായ കൂടിക്കാഴ്ചയെന്ന വിശദീകരണമാണ് ഗംഭീർ നൽകുന്നത്.

2019ലെ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽനിന്ന് ബി.ജെ.പി ടിക്കറ്റിൽ മത്സരിച്ച് ലോക്സഭയിലെത്തിയിരുന്നു. ഇത്തവണ ബി.ജെ.പി ഗംഭീറിനെ സ്ഥാനാർഥിയാക്കിയില്ല. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ പരിശീലകനാണ് ഗംഭീർ. ഇത്തവണ കൊൽക്കത്ത കിരീടം നേടിയതോടെയാണ് ബി.സി.സി.ഐ ഗംഭീറിനെ ടീം ഇന്ത്യയുടെ മുഖ്യപരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്ന വാർത്തകൾ വന്നത്.

ട്വ​ന്റി20 ലോ​ക​ക​പ്പോ​ടെ കാ​ലാ​വ​ധി തീ​രു​ന്ന ഇ​ന്ത്യ​ൻ കോ​ച്ച് രാ​ഹു​ൽ ദ്രാ​വി​ഡി​ന്റെ സ്ഥാ​ന​ത്തേ​ക്ക് ഗം​ഭീ​ർ കോ​ച്ചാ​യി സ്ഥാ​ന​മേ​ൽ​ക്കു​മെ​ന്ന് ഉറപ്പിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ റി​പ്പോ​ർ​ട്ടു​ക​ൾ പുറത്തുവന്നത്. ജൂ​ൺ അ​വ​സാ​ന​ത്തോ​ടെ ഗം​ഭീ​ർ ബി.​സി.​സി.​ഐ​യു​മാ​യി ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചേ​ക്കും. ത​നി​ക്ക് ആ​വ​ശ്യ​മു​ള്ള സ​പ്പോ​ർ​ട്ടി​ങ് സ്റ്റാ​ഫി​നെ തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം ഗം​ഭീ​റി​ന് ല​ഭി​ക്കും. 2027ൽ ​ന​ട​ക്കു​ന്ന ​ഏ​ക​ദി​ന ലോ​ക​ക​പ്പ് വ​രെ​യാ​ണ് ക​രാ​ർ ക​ലാ​വ​ധി. ​

ഗം​ഭീ​ർ മു​ന്നോ​ട്ടു​വെ​ച്ച ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് തീ​രു​മാ​നം ഏ​ക​ദേ​ശം ഉ​റ​പ്പാ​യ​തെ​ന്ന് ‘ദൈ​നി​ക് ഭാ​സ്ക​ർ’ റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. ‘‘ഇ​ന്ത്യ​ൻ ടീ​മി​നെ പ​രി​ശീ​ലി​പ്പി​ക്കാ​ൻ എ​നി​ക്കി​ഷ്ട​മാ​ണ്. നി​ങ്ങ​ള​പ്പോ​ൾ 140 കോ​ടി ഇ​ന്ത്യ​ക്കാ​രെ​യാ​ണ് പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത്’’-42​കാ​ര​ന്റെ വാ​ക്കു​ക​ൾ. 2007ൽ ​ട്വ​ന്റി20 ലോ​ക​ക​പ്പി​ലും 2011ൽ ​ഏ​ക​ദി​ന ലോ​ക​ക​പ്പി​ലും ഇ​ന്ത്യ മു​ത്ത​മി​ടു​മ്പോ​ൾ ഗം​ഭീ​റും ടീ​മം​ഗ​മാ​യി​രു​ന്നു.

Tags:    
News Summary - Gautam Gambhir Met with Home Minister Amit Shah amid reports claiming he'll next Team India Coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.