ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിലും കളിപ്പിക്കാനുള്ള ബൗളർമാർ ഇപ്പോൾ ഇന്ത്യൻ ടീമിലുണ്ട്. ഭുവനേശ്വർ കുമാർ വീണ്ടും ഫോമിലേക്കുയർന്നിരിക്കുന്നു, ജസ്പ്രീത് ബുംറയെ പരിക്ക് അലട്ടുന്നുണ്ടെങ്കിലും പ്രകടനത്തെ ബാധിച്ചിട്ടില്ല. യുവാക്കളുടെ കാര്യമെടുത്താൽ പ്രസിധ് കൃഷ്ണ, അർഷ്ദീപ് സിങ് എന്നിവരെ പോലെയുള്ളവരുടെ പ്രകടനം പ്രത്യേകം എടുത്തുപറയണം.
എന്നാൽ, അസാധാരണ വേഗതയിൽ സ്ഥിരതയോടെ പന്തെറിയുന്ന ഉംറാൻ മാലിക്ക് ഇവരിൽനിന്നെല്ലാം ഒരുപിടി മുകളിലാണ്. കഴിഞ്ഞ ഐ.പി.എൽ സീസണിൽ താരം 150 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞിരുന്നു. ഐ.പി.എല്ലിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ ബൗളിങ് (156.9 കിലോമീറ്റർ) റെക്കോഡും ഈ ജമ്മു താരത്തിന്‍റെ പേരിലാണ്. 14 കളികളിൽ നിന്ന് 22 വിക്കറ്റാണ് നേടിയത്.
പിന്നാലെ താരത്തെ പ്രശംസിച്ച് പ്രമുഖ വിദേശ താരങ്ങൾ ഉൾപ്പെടെ രംഗത്തുവന്നു. എന്നാൽ, താരത്തിന് ചില ഉപദേശങ്ങൾ നൽകുകയാണ് മുൻ ആസ്ട്രേലിയൻ പേസർ ഗ്ലെൻ മഗ്രാത്ത്. ലോക ക്രിക്കറ്റിൽ ഉംറാൻ വിലയേറിയതായിരിക്കാമെന്ന് അദ്ദേഹം പറയുന്നു. ബൗളിങ് മഹാനായ ഉംറാൻ ഇപ്പോൾ നിയന്ത്രണം നേടുന്നതിന് വേഗത കുറക്കണമെന്ന് താരം മുന്നറിയിപ്പ് നൽകുന്നു. പേസ് ഒരു ബൗളറെ പഠിപ്പിക്കാൻ കഴിയാത്ത ഒന്നാണെന്നും താരം പറയുന്നു.
'വേഗത അസാധാരണമാണ്. 150 കിലോമീറ്ററിലധികം വേഗതയിൽ ബൗൾ ചെയ്യാൻ നിങ്ങൾക്ക് ഒരാളെ പഠിപ്പിക്കാൻ കഴിയില്ല, അവർ അത് സ്വയം നേടിയെടുക്കുന്നതാണ്. ബൗളർമാർ നിയന്ത്രണം നേടുന്നതിന് വേഗത കുറക്കുന്നത് ഞാൻ വെറുക്കുന്നു. ബൗളർമാർ മികച്ച വേഗത്തിൽ പന്തെറിയുമ്പോൾ തന്നെ തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്താൻ പ്രയത്നിക്കുന്നതും കഠിനാധ്വാനം ചെയ്യുന്നത് കാണാനും ഞാൻ ഇഷ്ടപ്പെടുന്നു. കാരണം, മണിക്കൂറിൽ 150 കിലോമീറ്ററിലധികം വേഗതയിൽ പന്തെറിയുന്ന ഒരാൾ വളരെ വിരളമാണ്. എക്‌സ്‌പ്രസ് പേസർമാർ നിയന്ത്രണം നേടുന്നതിന് വേഗത കുറക്കുന്നത് കാണാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല' -മഗ്രാത്ത് പറഞ്ഞു.
നിലവിൽ എം.ആർ.എഫ് പേസ് ഫൗണ്ടേഷന്‍റെ ഡയറക്ടറാണ് മഗ്രാത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.