അഹ്മദാബാദ്: ഐ.പി.എൽ എലിമിനേറ്ററിൽ രാജസ്ഥാൻ റോയൽസിനോട് തോറ്റ് പുറത്തായതിന് പിന്നാലെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു വിക്കറ്റ് കീപ്പറും ഫിനിഷറുമായ ദിനേശ് കാർത്തികിന് വൈകാരിക യാത്രയയപ്പ്. വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സീസണോടെ വിടപറയുമെന്ന് നേരത്തേ വെളിപ്പെടുത്തിയിരുന്നു. അഹ്മദാബാദില്‍ നടന്ന മത്സരത്തിന് ശേഷം കാര്‍ത്തിക് കീപ്പിങ് ഗ്ലൗസ് അഴിച്ച് ഗാലറിയെ അഭിവാദ്യം ചെയ്യുകയും താരങ്ങൾ ഗാര്‍ഡ് ഓഫ് ഓണറും നല്‍കുകയും ചെയ്തു. വിരാട് കോഹ്ലിയും രാജസ്ഥാൻ പരിശീലകൻ കുമാർ സംഗക്കാരയുമെല്ലാം കെട്ടിപ്പിടിച്ചു. ഗാലറിയിൽനിന്ന് ഡി.കെ...ഡി.കെ... ചാന്റുകൾ ഉയർന്നു. ഐ.പി.എല്ലിന്റെ ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ച വിഡിയോയും വിരമിക്കലിലേക്കുള്ള സൂചനയായി. സീസണിലെ 15 മത്സരങ്ങളില്‍നിന്ന് രണ്ട് അർധസെഞ്ച്വറിയടക്കം 326 റണ്‍സാണ് 39കാരൻ നേടിയത്. 2015ല്‍ ബംഗളൂരുവിനൊപ്പം ചേരുന്നതിന് മുമ്പ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കിങ്സ് ഇലവന് പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഗുജറാത്ത് ലയണ്‍സ് ടീമുകൾക്കായും കളത്തിലിറങ്ങി. 257 മത്സരങ്ങളില്‍നിന്ന് 4842 റണ്‍സാണ് സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.