മുംബൈ: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ ഉദ്ഘാടന സീസണിന് വർണാഭ തുടക്കം. ആദ്യ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യൻസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 207 റൺസ്. ഗുജറാത്ത് ജയന്റ്സിന്റെ മറുപടി 15.1 ഓവറിൽ വെറും 64 റൺസിൽ അവസാനിച്ചു.
143 റൺസിന്റെ പടുകൂറ്റൻ ജയവുമായാണ് ആതിഥേയർ മൈതാനം വിട്ടത്. 30 പന്തിൽ 14 ഫോറടക്കം 65 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങാണ് മുംബൈയുടെ ടോപ് സ്കോറർ. സൈക ഇസ്ഹാഖ് 3.1 ഓവറിൽ 11 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി ബൗളർമാരിലും മിന്നി.
മുംബൈ നിരയിൽ ഓപണർ ഹെയ് ലി മാത്യൂസ് 31 പന്തിൽ 47ഉം നാറ്റ് സിവർ ബ്രണ്ട് 18 പന്തിൽ 23ഉം പൂജ വസ്ത്രകാർ എട്ട് പന്തിൽ 15ഉം റൺസ് നേടി മടങ്ങി. അവസാന ഓവറുകളിൽ വെടിക്കെട്ട് നടത്തിയ അമേലിയ കേർ 24 പന്തിൽ 45 റൺസുമായി പുറത്താവാതെനിന്നു. ഞായറാഴ്ച രണ്ടു മത്സരങ്ങൾ നടക്കും. വൈകീട്ട് 3.30ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ഡൽഹി കാപിറ്റൽസും രാത്രി 7.30ന് യു.പി വാരിയേഴ്സിനെ ഗുജറാത്ത് ജയന്റ്സും നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.