പന്തിനും വാർണർക്കും അർധസെഞ്ച്വറി; ഡൽഹിക്കെതിരെ ചെന്നൈക്ക് 192 റൺസ് വിജയലക്ഷ്യം

വിശാഖപട്ടണം: അർധസെഞ്ച്വറികളുമായി ക്യാപ്റ്റൻ ഋഷബ് പന്തും ഓപണർ ഡേവിഡ് വാർണറും ചെന്നൈ സൂപ്പർ കിങ്സ് ബൗളർമാരെ അനായാസം നേരിട്ടപ്പോൾ ഡൽഹി കാപിറ്റൽസിന് മികച്ച സ്കോർ. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണ് ഡൽഹി അടിച്ചെടുത്തത്.

തിരിച്ചുവരവിന് ശേഷം ഋഷബ് പന്ത് തന്റെ പഴയ ഫോം തിരിച്ചുപിടിച്ചപ്പോൾ 32 പന്തിൽ മൂന്ന് സിക്സും നാല് ഫോറുമടക്കം പിറന്നത് 51 റൺസാണെങ്കിൽ വാർണർ 35 പന്തിൽ മൂന്ന് സിക്സും അഞ്ച് ഫോറുമടക്കം 52 റൺസാണ് നേടിയത്. പന്തിനെ മതീഷ പതിരാനയുടെ പന്തിൽ ഋതുരാജ് ഗെയ്ക്‍വാദും വാർണറെ മുസ്തഫിസുർ റഹ്മാന്റെ പന്തിൽ പതിരാനയും പിടികൂടുകയായിരുന്നു. വാർണർക്കൊപ്പം ഡൽഹിക്ക് മികച്ച തുടക്കം നൽകിയ പൃഥ്വി ഷാ 27 പന്തിൽ 43 റൺസെടുത്ത് ജദേജയുടെ പന്തിൽ ധോണിക്ക് പിടികൊടുത്ത് മടങ്ങി.

12 പന്തിൽ 18 റൺസെടുത്ത മിച്ചൽ മാർഷിന്റെയും രണ്ട് പന്ത് നേരിട്ടിട്ടും റൺസൊന്നും നേടാനാവാതിരുന്ന ട്രിസ്റ്റൻ സ്റ്റബ്സിന്റെയും സ്റ്റമ്പ് പതിരാന തെറിപ്പിച്ചു. ഏഴ് റൺസുമായി അക്സർ പട്ടേലും ഒമ്പത് റൺസുമായി അഭിഷേക് പോറലും പുറത്താവാതെ നിന്നു. ചെന്നൈക്കായി മതീഷ പതിരാന മൂന്ന് വിക്കറ്റ് നേടിയപ്പോൾ രവീന്ദ്ര ജദേജ, മുസ്തഫിസുർ റഹ്മാൻ എന്നിവർ ഓരോ വിക്കറ്റ് നേടി.    

Tags:    
News Summary - Half-centuries for Pant and Warner; Chennai set a target of 192 runs against Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.