കനത്ത മഴ; ഏഷ്യ കപ്പ് സൂപ്പർ ഫോർ മത്സരങ്ങൾ കൊളംബോയിൽനിന്ന് മാറ്റിയേക്കും

കാൻഡി: കൊളംബോയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഏഷ്യ കപ്പ് മത്സരങ്ങളുടെ വേദി മാറ്റാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ. അഞ്ച് സൂപ്പർ ഫോർ മത്സരങ്ങളും ഫൈനലുമാണ് കൊളംബോയിൽ തീരുമാനിച്ചിരിക്കുന്നത്. മഴക്ക് ശമനമില്ലാത്തതിനാൽ ശ്രീലങ്ക‍യിലെ തന്നെ പല്ലേകീൽ, ദാംബുല്ല, ഹംബൻടോട്ട സ്റ്റേഡിയങ്ങളാണ് പരിഗണിക്കുന്നത്. എന്നാൽ, പല്ലേകീലിൽ കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-പാകിസ്താൻ മത്സരം മഴ മൂലം ഉപേക്ഷിച്ച അനുഭവമുണ്ട്.

ദാംബുല്ലയും മഴഭീഷണിയിലാണ്. ശ്രീലങ്കയും പാകിസ്താനും സംയുക്തമായാണ് ഏഷ്യ കപ്പിന് ആതിഥ്യമരുളുന്നത്. പാകിസ്താനിൽ ഒരു സൂപ്പർ ഫോർ മത്സരമേയുള്ളൂ. സെപ്റ്റംബർ ആറിന് ലാഹോർ വേദിയാവുന്ന കളി കഴിഞ്ഞാൽ പിന്നെ ശ്രീലങ്കയിലാണ് മത്സരങ്ങൾ.

Tags:    
News Summary - Heavy rain; Asia Cup Super Four matches may be shifted from Colombo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.