ദുബൈ: ദുബൈയിൽ നടക്കുന്ന ട്വന്റി20 പരമ്പരയിൽ ന്യൂസിലൻഡിനെതിരെ യു.എ.ഇക്ക് ചരിത്രജയം. ടെസ്റ്റ് ക്രിക്കറ്റ് ടീമിനെതിരെ യു.എ.ഇ നേടുന്ന ആദ്യ വിജയമാണിത്. ന്യൂസിലൻഡ് കുറിച്ച 142 റൺസിന്റെ വിജയലക്ഷ്യം നാല് ഓവറും രണ്ട് ബാളും ബാക്കിനിൽക്കെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ യു.എ.ഇ മറികടന്നു. 29 പന്തിൽ 55 റൺസ് അടിച്ചെടുത്ത നായകൻ മുഹമ്മദ് വസീമിന്റെ പ്രകടനമാണ് യു.എ.ഇക്ക് ചരിത്രവിജയം സമ്മാനിച്ചത്.
യു.എ.ഇയുടെ മലയാളി താരം ബാസിൽ ഹമീദ് പുറത്താകാതെ 12 റൺസ് നേടി. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ രണ്ടാം മത്സരം യു.എ.ഇ വിജയിച്ചതോടെ ഇന്ന് നടക്കേണ്ട മത്സരം കൂടുതൽ നിർണായകമായി. 20 പന്തിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയ അയാൻ അഫ്സൽ ഖാനാണ് മാൻ മാഫ് ദ മാച്ച്. 39 മാച്ചുകളിൽ ഏറ്റുമുട്ടിയ ന്യൂസിലൻഡ് ടീം ആദ്യമായാണ് യു.എ.ഇയുമായി പരാജയപ്പെടുന്നത്.
ടോസ് നേടിയ ആതിഥേയർ സന്ദർശകരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. എന്നാൽ, എട്ട് വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് എടുക്കാനേ കീവീസിന് സാധിച്ചുള്ളൂ. 20 പന്തിൽ മൂന്നു വിക്കറ്റ് വീഴ്ത്തിയ അയാൻ അഫ്സൽ ഖാനും രണ്ട് വിക്കറ്റ് എടുത്ത മുഹമ്മദ് ജവാദുല്ലയുടെയും ബൗളിങ് മികവാണ് ന്യൂസിലൻഡിനെ വരിഞ്ഞുമുറുക്കിയത്. ന്യൂസിലൻഡ് നിരയിൽ എം.എസ് ചാപ്മാന് (46 പന്തിൽ 63 റൺസ്) മാത്രമാണ് ഭേദപ്പെട്ട സ്കോർ കണ്ടെത്താനായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇ നായകൻ മുഹമ്മദ് വസീമിന്റെയും ആസിഫ് ഖാന്റെ ബാറ്റിങ് മികവിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.