മുംബൈ: കോവിഡിനിടയിലും ഇന്ത്യയിൽ െഎ.പി.എൽ നടത്തിയതിനെ ന്യായീകരിച്ച് ബി.സി.സി.െഎ പ്രസിഡൻറും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. താരങ്ങൾക്ക് കോവിഡ് ബാധിച്ചതിനെ തുടർന്ന് െഎ.പി.എൽ അനിശ്ചതകാലത്തേക്ക് നിർത്തിവെച്ചതിന് പിന്നാലെയാണ് ഗാംഗുലിയുടെ വിശദീകരണം. വൈറസിനെ നിയന്ത്രിക്കുക വളരെ ബുദ്ധിമുട്ടാണെന്നും ഏറെ സുരക്ഷിതത്തോടെ നടത്തുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ താരങ്ങൾക്ക് വരെ കോവിഡ് വന്നുവെന്നും ഗാംഗുലി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
'െഎ.പി.എല്ലിൽ ബയോ ബബ്ളിെൻറ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് ഞങ്ങൾക്ക് ലഭിച്ച റിപ്പോർട്ട്. കളിക്കാർക്ക് എങ്ങനെ കോവിഡ് ബാധിച്ചുവെന്ന് പറയാൻ ബുദ്ധിമുട്ടുണ്ട്. രാജ്യത്ത് എത്രപേർക്ക് േരാഗം ബാധിച്ചുവെന്നത് പറയലും പ്രയാസമാണ് -ഗാംഗുലി പറഞ്ഞു.
'ഏറെ പ്രഫഷനലിസത്തോടെ ബയോ ബബ്ൾ കൈകാര്യം ചെയ്യുന്ന മത്സരങ്ങളെ വരെ കോവിഡ് ബാധിക്കുന്നുണ്ട്. ഇംഗ്ലണ്ടിൽ രണ്ടാം തരംഗം ഉണ്ടായപ്പോൾ ഇംഗ്ലീഷ് പ്രീമിയർ ലീഗിലും കോവിഡ് സ്ഥിരീകരിച്ചു. മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ കളിക്കാർക്ക് രോഗം ബാധിച്ചു.
എന്നാൽ, ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരങ്ങൾ വീണ്ടും പുനഃക്രമീകരിച്ചു. അവരുടെ സീസൺ ആറുമാസം ദൈർഘ്യമുള്ളതിനാൽ അവർക്കത് ചെയ്യാൻ കഴിയും. എന്നാൽ, നമ്മുടെ സീസൺ ചെറുതാണ്. കളിക്കാരെ പെെട്ടന്ന് അതാത് രാജ്യങ്ങളിലേക്ക് തിരികെ നൽകേണ്ടതിനാൽ പുനഃക്രമീകരണം വളരെ ബുദ്ധിമുട്ടായിരുന്നു. ഐ.പി.എല്ലിെൻറ 14ാം പതിപ്പ് യു.എ.ഇയിൽ നടത്താൻ ചർച്ചകൾ നടന്നിരുന്നു. എന്നാൽ, അന്ന് രാജ്യത്ത് കൂടുതൽ കേസുകൾ കുറവായതിനാൽ ബി.സി.സി.ഐ ഇന്ത്യയിൽ തന്നെ സംഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു' -ഗാംഗുലി പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് - കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനു തൊട്ടുമുമ്പാണ് ഐ.പി.എൽ സംഘാടകരെ ഞെട്ടിച്ച് താരങ്ങൾക്ക് കോവിഡ് ബാധിച്ച വിവരം പുറത്തുവരുന്നത്. കൊൽക്കത്തയുടെ സ്പിന്നർ വരുൺ ചക്രവർത്തി, മലയാളി പേസ് ബൗളർ സന്ദീപ് വാര്യർ എന്നിവർക്കാണ് കോവിഡ് ബാധിച്ചത്.
ഇതോടെ തിങ്കളാഴ്ച നടക്കാനിരുന്ന മത്സരം മാറ്റിവെച്ചു. ഒപ്പം ചെന്നൈ സൂപ്പർ കിങ്സ് ബൗളിങ് കോച്ച് ബലാജിക്ക് രോഗം സ്ഥിരീകരിച്ച വാർത്തയും പുറത്തുവന്നു. പിന്നാലെ, രോഗം പരക്കുമെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. ചൊവ്വാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിെൻറ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയുടെയും ഡൽഹി ക്യാപിറ്റൽസ് സ്പിന്നർ അമിത് മിശ്രയുടെയും പരിശോധനഫലം പോസിറ്റീവായി. ഇതോടെയാണ് ടൂൺമെൻറ് നിർത്തിവെക്കാൻ തീരുമാനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.