ലോക ടെസ്റ്റ് ജേതാക്കൾക്ക് വൻതുക പാരിതോഷികം

ദു​ബൈ: അ​ടു​ത്ത​മാ​സം ഏ​ഴു മു​ത​ൽ 12 വ​രെ ഇം​ഗ്ല​ണ്ടി​ലെ ഓ​വ​ലി​ൽ ന​ട​ക്കു​ന്ന ഇ​ന്ത്യ-​ആ​സ്ട്രേ​ലി​യ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ് ഫൈ​ന​ലി​ലെ ജേ​താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് വ​മ്പ​ൻ തു​ക. 16 ല​ക്ഷം ഡോ​ള​ർ (ഏ​ക​ദേ​ശം 13.22 കോ​ടി രൂ​പ) ആ​ണ് ഒ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് ല​ഭി​ക്കു​ക. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 6.6 കോ​ടി രൂ​പ ല​ഭി​ക്കും. നി​ല​വി​ൽ മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്ക് 3.71 കോ​ടി രൂ​പ​യും നാ​ലാം സ്ഥാ​ന​ത്തു​ള്ള ഇം​ഗ്ല​ണ്ടി​ന് 2.89 കോ​ടി രൂ​പ​യും ല​ഭി​ക്കും. അ​ഞ്ചാം സ്ഥാ​ന​ത്തു​ള്ള ശ്രീ​ല​ങ്ക​ക്ക് 1.65 കോ​ടി​യും ആ​റു മു​ത​ൽ ഒ​മ്പ​താം സ്ഥാ​നം വ​രെ​യു​ള്ള ന്യൂ​സി​ല​ൻ​ഡ്, പാ​കി​സ്താ​ൻ, വി​ൻ​ഡീ​സ്, ബം​ഗ്ലാ​ദേ​ശ് ടീ​മു​ക​ൾ​ക്ക് 82 ല​ക്ഷം രൂ​പ വീ​ത​വും ല​ഭി​ക്കും.

Tags:    
News Summary - Huge prize money for the ICC World Test Championship 2023 Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.