അബൂദബി: റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിെൻറ ടീം ലിസ്റ്റ് നോക്കിയാൽ ആരും ഒന്ന് ഞെട്ടും. വിരാട് കോഹ്ലി, ആരോൺ ഫിഞ്ച്, ദേവ്ദത്ത് പടിക്കൽ, എ.ബി ഡിവില്ലിയേഴ്സ്, മുഈൻ അലി..പ്രബലരുടെ നിര അങ്ങനെ നീളുന്നു. എന്നാൽ നിർണായകമായ േപ്ല ഓഫ് എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരബാദിനെതിരെ ടീം ആകെ കുറിച്ചത് വെറും 131 റൺസ് മാത്രം. മൂന്ന് വിക്കറ്റെടുത്ത ജേസൺ ഹോൾഡറിനും രണ്ട് വിക്കറ്റെടുത്ത നടരാജനുമൊപ്പം റൺസ് വഴങ്ങുന്നതിൽ പിശുക്ക് കാട്ടിയ സന്ദീപ് ശർമയും റാഷിദ് ഖാനും ചേർന്ന് ബാംഗ്ലൂരിനെ പിടിച്ചുകെട്ടുകയായിരുന്നു.
ബാറ്റിങ്ങിലെ താളം കണ്ടെത്താനായി ഓപ്പണറായി ഇറങ്ങിയ വിരാട് കോഹ്ലിയെ (6) നഷ്ടപ്പെട്ടാണ് ബാംഗ്ലൂർ തുടങ്ങിയത്. പിന്നാലെ ഒരു റൺസുമായി ദേവ്ദത്തും മടങ്ങി. ശേഷം ക്രീസിലുറച്ച് നിന്ന ആരോൺ ഫിഞ്ചും (32) എ.ബി ഡിവില്ലിയേഴ്സും (56) ടീമിനെ കരകയറ്റുമെന്ന് തോന്നിച്ചു. എന്നാൽ അബ്ദുൽ സമദിന് പിടികൊടുത്ത് ഫിഞ്ച് പുറത്തായതിന് പിന്നാലെ റൺസൊന്നുമെടുക്കാത്ത മുഈൻ അലിയും എട്ട് റൺസുമായി ശിവം ദുബെയും മടങ്ങി.
അപ്പോഴും ക്രീസിലുറച്ച് നിന്ന് പൊരുതിയ എബി ഡിവില്ലിയേഴ്സിനെ 17ാം ഓവറിൽ നടരാജൻ ക്ലീൻ ബൗൾഡാക്കി മടക്കിയതോടെ ബാംഗ്ലൂരിെൻറ മോഹങ്ങൾ പൊലിഞ്ഞു. ഫലത്തിൽ ഭേദപ്പെട്ട സ്കോർ പോലും പടുത്തുയർത്താനാവാതെയാണ് ബാംഗ്ലൂർ ഫീൽഡിനിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.