ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ബി.സി.സി.ഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. നെഞ്ചുവേദനയെ തുടർന്ന് ശനിയാഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്കും വിധേയമാക്കിയിരുന്നു.
"പ്രാർഥിച്ച എല്ലാവർക്കും നന്ദിയറിയിക്കുകയാണ്. എനിക്ക് ഇപ്പോൾ സുഖമാണ്. വൈകാതെ ദൈനംദിന പ്രവർത്തനങ്ങളിലേക്ക് മടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ" -ഗാംഗുലി പറഞ്ഞു. ബുധനാഴ്ചയാണ് ഗാംഗുലിയെ ഡിസ്ചാർജ് ചെയ്യാൻ തീരുമാനിച്ചതെങ്കിലും ഒരു ദിവസം കൂടി ആശുപത്രിയിൽ തുടരുകയായിരുന്നു.
ഗാംഗുലിക്ക് ഇപ്പോൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ല. അദ്ദേഹം വീട്ടിലേക്ക് പോകാൻ പൂർണസജ്ജനാണെന്ന് വുഡ്ലാൻഡ് ആശുപത്രി എം.ഡിയും സി.ഇ.ഒയുമായ ഡോ.രുപാലി ബസു പ്രതികരിച്ചു. ഗാംഗുലിയെ എല്ലാ ദിവസവും വീട്ടിൽ നിരീക്ഷിക്കുമെന്നും അദ്ദേഹത്തിന്‍റെ ഡോക്ടർമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.