ക്രിക്കറ്റ് 11 പേരുടെ കളിയാണ്, 12 പേരുടേതല്ല; ഇംപാക്ട് പ്ലയർ റൂളിൽ രോഹിതിന് അതൃപ്തി

മുംബൈ: ഐ.പി.എല്ലിലെ ഇംപാക്ട് പ്ലയർ സംവിധാനത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും മുംബൈ ഇന്ത്യൻസ് താരവുമായ രോഹിത് ശർമ.

കളിയെ കൂടുതൽ ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യത്തോടെയായിരിക്കാം ഈ സംവിധാനം കൊണ്ടുവന്നത്, എന്നാൽ വ്യക്തിപരമായി ഞാൻ അത് ഇഷ്ടപ്പെടുന്നില്ല. അത് ക്രിക്കറ്റിനെ ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും ക്രിക്കറ്റ് 11 പേരുടെ കളിയാണ് 12 പേരുടേതല്ലെന്നും രോഹിത് ശർമ തുറന്നടിച്ചു.

ക്ലബ് പ്രേരിഫയർ പോഡ്‌കാസ്റ്റിൽ മൈക്കൽ വോൺ, ആദം ഗിൽക്രിസ്റ്റ് എന്നിവരുമായുള്ള സംഭാഷണത്തിലാണ് രോഹിതിന്റെ പ്രതികരണം.

"ഞാൻ ഇംപാക്ട് സബ് റൂളിൻ്റെ വലിയ ആരാധകനല്ല. ഇത് ഓൾറൗണ്ടർമാരെ കാര്യമായി ബാധിക്കുന്നു. തനിക്ക് ഒരുപാട് ഉദാഹരങ്ങൾ നൽകാനാകും. ശിവം ദുബെ, വാഷിങ്ടൺ സുന്ദർ എന്നിവരെ പോലെയുള്ളവർ ഇപ്പോൾ ബൗൾ ചെയ്യുന്നില്ല. ഇത് ഞങ്ങൾക്ക് നല്ല കാര്യമല്ല” രോഹിത് ശർമ്മ പറഞ്ഞു.

"12 കളിക്കാർ ഉള്ളതിനാൽ കളി രസകരമാണ്, ബാറ്റിങിലും ബൗളിങ്ങിലും ധാരാളം ഓപ്ഷനുകൾ കിട്ടുന്നു. എങ്കിലും താൻ ഇതിന്റെ ആരാധകനല്ല."

ഓൾറൗണ്ടർമാരുടെ മൂല്യം കുറയുന്നത് ഒരു പ്രധാന പ്രശ്നമാണെന്നാണ് രോഹിത് ചൂണ്ടിക്കാണിക്കുന്നത്. ഇത് ദേശീയ ടീമിന്റെ ഭാവിയെ ദോഷകരമായി ബാധിക്കും. ഒരു പ്രത്യേക റോളിലേക്ക് മാത്രം ചുരുങ്ങേണ്ടി വരുന്നത് അവരിലെ പ്രതിഭയെ ഇല്ലാതാക്കാനും അന്താരാഷ്ട്ര മത്സരങ്ങളിൽ പ്രതികൂലമായി ബാധിക്കാനും ഇടയുണ്ടെന്ന ആശങ്കയാണ് രോഹിത് പങ്കുവെക്കുന്നത്.

എന്താണ് ഇംപാക്ട് പ്ലയർ റൂൾ

ഇംപാക്ട് പ്ലെയർ നിയമം അനുസരിച്ച്, ടോസിന് ശേഷം, ഓരോ ടീമിനും അവരുടെ പ്ലെയിംഗ് ഇലവനെ കൂടാതെ അഞ്ച് സബ്സ്റ്റിറ്റ്യൂട്ട് കളിക്കാരെ വരെ പേര് നൽകാൻ അനുവാദമുണ്ട്. ഗെയിമിനിടെ എപ്പോൾ വേണമെങ്കിലും, അവരിൽ ഒരാൾക്ക് ഇംപാക്റ്റ് പ്ലെയറായി ഇലവനിലെ ഒരു അംഗത്തെ മാറ്റിസ്ഥാപിക്കാൻ കഴിയും. 2023 ഐ.പി.എൽ മുതലാണ് ഇംപാക്ട് പ്ലയർ സംവിധാനം കൊണ്ടുവന്നത്.

Tags:    
News Summary - 'I am Not a Fan of It...It's Going to Hold Back Cricket': Rohit Sharma Disapproves of IPL's Impact Player Rule

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.