ചെന്നൈ: കോവിഡ് ബാധിതനായി ചെറിയ ഇടവേളക്കുശേഷം ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയോടെ വീണ്ടും മൈതനത്തേക്ക് തിരിക്കാൻ ഒരുങ്ങുകയാണ് ഇംഗ്ലീഷ് താരം മുഈൻ അലി. ടെസ്റ്റ് കരിയറിൽ 200 വിക്കറ്റെന്ന നേട്ടത്തിലേക്ക് കണ്ണുനട്ടിരിക്കുന്ന താരത്തിെൻറ അഭിപ്രായത്തിൽ, ഇംഗ്ലീഷ് ബൗളർമാർ ശ്രദ്ധിക്കേണ്ട പ്രധാന താരം ക്യാപ്റ്റൻ വിരാട് കോഹ്ലിയാണെന്നാണ്.
കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തണമെങ്കിൽ ഏറെ ബുദ്ധിമുട്ടേണ്ടിവരുമെന്ന് അലി പറഞ്ഞു. '' വിരാട് കോഹ്ലിക്കു ദൗർബല്യങ്ങൾ ഇല്ല. ആസ്ട്രേലിയക്കെതിരായ ടെസ്റ്റ്മത്സരങ്ങൾ അദ്ദേഹത്തിനു നഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ കൂടുതൽ റൺസ് നേടുന്നതിനുള്ള പ്രചോദനവുമായിട്ടായിരിക്കും വിരാട് കളിക്കാനെത്തുക''- മൊയീൻ അലി മാധ്യമങ്ങളോടു പറഞ്ഞു.
വിരാട് കോഹ്ലിയുമായി നല്ല സൗഹൃദത്തിലാണെന്നും മൊയീൻ അലി വ്യക്തമാക്കി. ''ഞങ്ങൾ ക്രിക്കറ്റിനെക്കുറിച്ച് അധികം സംസാരിക്കാറില്ല. ഇനി വരാനുള്ള ടെസ്റ്റ് പരമ്പരകളിൽ തനിക്കു നേടാനുള്ളതു ചെറിയ ലക്ഷ്യങ്ങൾ മാത്രമാണെന്നും അലി അവകാശപ്പെട്ടു. ആദ്യ ടെസ്റ്റ് മത്സരം ഫെബ്രുവരി അഞ്ചിന് തുടങ്ങും. ശേഷം മൂന്ന് ഏകദിന മത്സരങ്ങളും അഞ്ച് ട്വൻറി20 യുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.