വിരാട്​  കോഹ്​ലി, ഋഷഭ്​ പന്ത്​

'എ​നിക്ക്​ ധാരാളം കീപ്പർമാരുണ്ട്​...ആരാണ്​ കളിക്കുന്നതെന്ന്​ കാണാം'-പന്തിനെ 'വെല്ലുവിളിച്ച്'​ കോഹ്​ലി

ദുബൈ: ഐ.പി.എല്ലിൽ നിന്ന്​ സ്വന്തം ടീമുകൾ പുറത്തായതോടെ വിരാട്​ കോഹ്​ലിയും ഋഷഭ്​ പന്തും ട്വന്‍റി20 ലോകകപ്പിന്​ ഒരുങ്ങുകയാണ്​. ഐ.പി.എല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ പ്ലേഓഫിലേക്ക്​ നയിച്ച പന്ത്​ 16 മത്സരങ്ങളിൽ നിന്ന്​ 419 റൺസ്​ അടിച്ചുകുട്ടി ബാറ്റുകൊണ്ടും മികവ്​ കാട്ടിയിരുന്നു. എന്നാൽ തന്‍റെ പക്കൽ ധാരാളം വിക്കറ്റ്​ കീപ്പർമാരുണ്ടന്നും സന്നാഹ മത്സരത്തിൽ ആരാണ്​ കളിക്കുകയെന്ന്​ നോക്കാമെന്നും പന്തിനെ ഓർമിപ്പിക്കുകയാണ്​ കോഹ്​ലി.

ലോകകപ്പിന്‍റെ ഔദ്യോഗിക സംപ്രേക്ഷകരായ സ്റ്റാർ സ്​പോർട്​സ്​ പുറത്തുവിട്ട വിഡിയോയിലായിരുന്നു താരങ്ങളുടെ രസകരമായ സംഭാഷണം. സിക്​സുകളാണ്​ ട്വന്‍റി20 ക്രിക്കറ്റിൽ മത്സരങ്ങൾ വിജയിപ്പിക്കുന്നതെന്ന്​ വിഡിയോകോളിൽ കോഹ്​ലി പന്തിനോട്​ പറഞ്ഞു.

പേടിക്കേണ്ട ഭയ്യാ ഞാനെന്നും പരിശീലനം ചെയ്യുന്നു​ണ്ടെന്നും ഒരു വിക്കറ്റ്​ കീപ്പറാണെല്ലോ സിക്​സടിച്ച്​ നമുക്ക്​ ലോകകപ്പ്​ നേടിത്തന്നതെന്നും​ പന്ത്​ കോഹ്​ലിയെ ഓർമിപ്പിച്ചു. 2011ൽ വാംഖഡെ സ്​റ്റേഡിയത്തിൽ ശ്രീലങ്കക്കെതിരെ സിക്​സറടിച്ച്​ ഇന്ത്യക്ക്​ ഏകദിന ലോകകപ്പ്​ നേടിത്തന്ന എം.എസ്​. ധോണിയെയാണ്​ പന്ത്​ ഇവിടെ സൂചിപ്പിച്ചത്​.

അതെ, എന്നാൽ ധോണി ഭായിയെ പോലെ ഒരുവിക്കറ്റ്​ കീപ്പറെ ഇന്ത്യക്ക്​ അതിന്​ ശേഷം ലഭിച്ചിട്ടില്ലെന്നായിരുന്നു കോഹ്​ലിയുടെ മറുപടി. താനാണ്​ ഇന്ത്യയുടെ വിക്കറ്റ്​ കീപ്പറെന്ന്​ പന്ത്​ പറഞ്ഞപ്പോൾ തനിക്ക്​ ധാരാളം കീപ്പർമാരുണ്ടെന്നും സന്നാഹ മത്സരത്തിൽ ആരാണ്​ കളിക്കുന്നതെന്ന്​ കാണാമെന്നും കോഹ്​ലി പറഞ്ഞു. പന്തിനൊപ്പം ഇഷാൻ കിഷനും വിക്കറ്റ്​ കീപ്പർ ബാറ്ററായി സ്​ക്വാഡിലുണ്ട്​. ഐ.പി.എല്ലിലടക്കം വിക്കറ്റ്​ കീപ്പറുടെ ഗ്ലൗസണിയുന്ന കെ.എൽ. രാഹുലും കോഹ്​ലിക്ക്​ മുമ്പിൽ ഒരു ഓപ്​ഷനാണ്​.

ഒക്​ടോബർ 24ന്​ പാകിസ്​താനെതിരെയാണ്​ ട്വന്‍റി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം. അതിനുമുന്നോടിയായി ഒക്​ടോബർ18ന്​ ഇംഗ്ലണ്ടും 20ന്​ ആസ്​ട്രേലിയക്കുമെതിരെ ഇന്ത്യ സന്നാഹ മത്സരം കളിക്കുന്നുണ്ട്​.

Tags:    
News Summary - I have a lot of wicketkeepers Virat Kohli challenges Rishabh Pant ahead of T20 World Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.