ലണ്ടൻ: ഇംഗ്ലീഷ് ക്രിക്കറ്റിെന മുനയിൽ നിർത്തി വംശീയാക്ഷേപ വിവാദം കൊഴുക്കുന്നു. ദേശീയ ക്രിക്കറ്റിെൻറ ചരിത്രത്തോളം പഴക്കമുള്ള ക്ലബുകളിലൊന്നായ യോർക്ഷയറിെൻറ മുൻ താരം അസീം റഫീഖ് കുടം തുറന്നുവിട്ട ഭൂതമാണ് രാജ്യത്ത് വൻ വിവാദമായി പടരുന്നത്.
ടീമിൽ കടുത്ത വിവേചനം തുടർക്കഥയായിരുന്നുവെന്നും സഹതാരങ്ങളുടെയും മറ്റും വംശീയാധിക്ഷേപം മൂലം ആത്മഹത്യക്ക് ആലോചിച്ചിരുന്നുവെന്നുമാണ് താരത്തിെൻറ ആരോപണം.
ഒരു വർഷംമുമ്പ് പരാതിയുമായി രംഗത്തെത്തിയിരുന്നുവെങ്കിലും സമ്പൂർണ നിഷേധവുമായി ക്ലബ് വിട്ടുനിൽക്കുകയായിരുന്നു. ആരോപിതർക്കെതിരെ നടപടിക്കില്ലെന്ന തുടക്കത്തിലെ നിലപാട് കടുത്ത വിമർശനത്തെ തുടർന്ന് അടുത്തിടെ മാറ്റിയ ക്ലബിൽ വ്യാപക രാജിയും നടപടികളും തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.