ദുബൈ: ട്വന്‍റി 20 ലോകകപ്പിലെ ഉജ്ജ്വല പ്രകടനത്തോടെ റാങ്കിങ്ങിലും ഒന്നാമതായി ബാബർ അസം. ദീർഘകാലമായി ട്വന്‍റി 20 റാങ്കിങ്ങിൽ ഒന്നാമതായുണ്ടായിരുന്ന ഇംഗ്ലീഷ് താരം ഡേവിഡ് മലാനെ പിന്തള്ളിയാണ് ബാബർ ഒന്നാംസ്ഥാനത്തേക്ക് കയറിയത്. ആസ്ട്രേലിയയുടെ ആരോൺ ഫിഞ്ച് മൂന്നാമതും പാകിസ്താന്റെ മുഹമ്മദ് റിസ്വാൻ നാലാമതുമാണ്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി അഞ്ചാമതാണ്. എട്ടാം സ്ഥാനത്തുള്ള ലോകേഷ് രാഹുലാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻതാരം. രോഹിത് ശർമ 23മതാണ്.
നേരത്തേ ഏകദിന റാങ്കിങ്ങിലും വിരാട് കോഹ്ലിയെ പിന്തള്ളി ബാബർ ഒന്നാമതെത്തിയിരുന്നു. ട്വന്‍റി 20 ടീം റാങ്കിങ്ങിൽ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് തുടരുേമ്പാൾ പാകിസ്താൻ രണ്ടാംസ്ഥാനത്തേക്ക് കയറി. ഇന്ത്യ മൂന്നാമതും ന്യൂസിലൻഡ് നാലാമതുമാണ്.
ബൗളർമാരിൽ സ്പിന്നർമാരുടെ ആധിപത്യമാണ്. ശ്രീലങ്കയുടെ വനിന്ദു ഡിസിൽവ ഒന്നാമതും ദക്ഷിണാഫ്രിക്കയുടെ തബ്രീസ് ഷംസി രണ്ടാമതുമാണ്. ഇംഗ്ലണ്ടിന്‍റെ ആദിൽ റഷീദ് മൂന്നാമതും അഫ്ഗാന്റെ റാഷിദ് ഖാൻ നാലാമതും നിൽക്കുന്നു. 18ാം സ്ഥാനത്തുള്ള ഭുവനേശ്വർ കുമാറാണ് ഇന്ത്യൻ താരങ്ങളിൽ മുമ്പിലുള്ളത്. ആൾ റൗണ്ടർമാരിൽ അഫ്ഗാൻ താരം മുഹമ്മദ് നബിയാണ് ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.