ഏകദിന ലോകകപ്പ് നടത്തിപ്പിലൂടെ ഇന്ത്യ സമ്പാദിച്ച കോടികളുടെ കണക്ക് കേട്ടാൽ ഞെട്ടും!

ന്യൂഡല്‍ഹി: കഴിഞ്ഞ വർഷം ഏകദിന ലോകകപ്പ് ഫൈനലിൽ ആസ്ട്രേലിയയോട് തോറ്റ് കിരീടം കൈവിട്ടെങ്കിലും ആതിഥ്യം വഹിച്ചതിലൂടെ ഇന്ത്യക്ക് ലഭിച്ചത് കോടികളുടെ സാമ്പത്തിക നേട്ടം.

ഇന്ത്യക്ക് 11,637 കോടി രൂപയുടെ സാമ്പത്തിക നേട്ടമുണ്ടായതായി അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടന (ഐ.സി.സി) പുറത്തുവിട്ട സമഗ്ര സാമ്പത്തിക റിപ്പോര്‍ട്ടിൽ പറയുന്നു. വിനോദ സഞ്ചാര മേഖയാണ് കാര്യമായ നേട്ടമുണ്ടാക്കിയത്. കഴിഞ്ഞവർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായി നടന്ന ലോകകപ്പ് ഇതുവരെയുള്ളതിൽവെച്ച് ഏറ്റവും വലിയ ടൂർണമെന്‍റാണെന്നും ഐ.സി.സിക്കുവേണ്ടി സാമ്പത്തിക സർവേ നടത്തിയ നീൽസൺ എന്ന സ്ഥാപനത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ പത്ത് നഗരങ്ങളിലായാണ് ടൂർണമെന്‍റ് നടന്നത്.

‘2023 ഐ.സി.സി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ക്രിക്കറ്റിന്‍റെ സാമ്പത്തിക ശക്തി പ്രകടമാക്കുന്നതായിരുന്നു, ഇതുവഴി ഇന്ത്യക്ക് 1.39 ബില്യൺ യു.എസ് ഡോളറിന്‍റെ (11,637 കോടി) സാമ്പത്തിക നേട്ടമുണ്ടായി’ -ഐ.സി.സി ചീഫ് എക്‌സിക്യൂട്ടീവ് ജെഫ് അലാർഡിസ് പ്രസ്താവനയിൽ വ്യക്തമാക്കി. ടൂർണമെന്‍റിലുടനീളം അപരാജിത കുതിപ്പ് നടത്തിയ രോഹിത് ശർമയും സംഘവും ഫൈനലിൽ ഓസീസ് വീര്യത്തിനു മുന്നിൽ അടിപതറി. 1.25 മില്യൺ ആളുകളാണ് ലോകകപ്പ് കാണാനെത്തിയത്. ഇതിൽ 75 ശതമാനവും ഐ.സി.സിയുടെ 50 ഓവർ ടൂർണമെന്‍റ് ആദ്യമായി കാണുന്നവരാണ്.

വിദേശത്തു നിന്നെത്തിയവർ ലോകകപ്പിനിടെ ഇന്ത്യയിലെ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സന്ദർശനം നടത്തിയിരുന്നു. ഇതുവഴി വിനോദ സഞ്ചാര മേഖലക്കും വലിയ നേട്ടമുണ്ടായി. രാജ്യത്ത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലോകകപ്പിനായി. നേരിട്ടും അല്ലാതെയും അരലക്ഷം തൊഴിലവസരങ്ങളാണ് ടൂർണമെന്‍റിനിടെ രാജ്യത്ത് സൃഷ്ടിക്കപ്പെട്ടത്.

Tags:    
News Summary - ICC ODI World Cup 2023 In India Generated 'Economic Benefit' Of ₹11,637 Crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.