അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ നവംബർ മാസത്തെ മികച്ച ക്രിക്കറ്റർക്കുള്ള പുരസ്കാരത്തിന്റെ അന്തിമ പട്ടികയിൽ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയും. ആസ്ട്രേലിയൻ താരങ്ങളായ ട്രാവിസ് ഹെഡ്, െഗ്ലൻ മാക്സ് വെൽ എന്നിവർക്കൊപ്പമാണ് ഷമിയും ഇടംപിടിച്ചത്. 2023ലെ ഐ.സി.സി പുരുഷ ലോകകപ്പ് ജേതാക്കളായ ആസ്ട്രേലിയയിൽനിന്നുള്ള രണ്ടുപേരും ഇന്ത്യയുടെ വെറ്ററൻ പേസറുമാണ് നവംബറിലെ മികച്ച താരത്തിനുള്ള ഷോട്ട് ലിസ്റ്റിൽ ഇടം നേടിയതെന്ന് ഐ.സി.സി പ്രസ്താവനയിൽ അറിയിച്ചു.
ലോകകപ്പിലെ തകർപ്പൻ പ്രകടനമാണ് ഷമിയെ അന്തിമ പട്ടികയിലെത്തിച്ചത്. നവംബറിൽ 12.06 ശരാശരിയിലും 5.68 ഇകണോമിയിലും 15 വിക്കറ്റാണ് ഷമി വീഴ്ത്തിയത്. ശ്രീലങ്കക്കെതിരെ 18 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയതായിരുന്നു മികച്ച പ്രകടനം. ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരവും ഷമിയായിരുന്നു. ഏഴ് ഇന്നിങ്സിൽനിന്ന് 24 വിക്കറ്റായിരുന്നു സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.