ദുബൈ: ഐ.സി.സി ട്വന്റി20 റാങ്കിങ്ങിൽ അതിവേഗം പുതിയ ഉയരങ്ങൾ പിടിച്ച് ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവ്. ആസ്ട്രേലിയക്കെതിരെ കെട്ടഴിച്ച മികച്ച പ്രകടനം തുണച്ച് പാക് താരം ബാബർ അസമിനെ പിന്തള്ളി താരം രണ്ടാം സ്ഥാനത്തേക്കു കയറി. 799 പോയന്റുള്ള ബാബറിനെക്കാൾ രണ്ടു പോയന്റ് കൂടുതൽ. 861 പോയന്റുമായി പാക് താരം മുഹമ്മദ് റിസ്വാനാണ് ഒന്നാമത്.
ഇന്ത്യ-ആസ്ട്രേലിയ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 36 പന്തില്‍ 69 റണ്‍സ് നേടിയ യാദവ് കരിയറിലെ മികച്ച റേറ്റിങ് പോയന്റാണ് കണ്ടെത്തിയത്. റാങ്കിങ് ലിസ്റ്റിൽ ആദ്യ പത്തിലുള്ള ഒരേയൊരു ഇന്ത്യക്കാരൻകൂടിയാണ് യാദവ്. ക്യാപ്റ്റൻ രോഹിത് ശർമ ഒരു സ്ഥാനം മെച്ചപ്പെടുത്തി 13ാം സ്ഥാനത്താണ്. എന്നാൽ, 10ാമതുള്ള ഭുവനേശ്വര്‍ കുമാറാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ ബൗളര്‍. ഇന്ത്യന്‍ സ്പിന്നര്‍മാരായ അക്സര്‍ പട്ടേലും (33ല്‍നിന്ന് 18ാം സ്ഥാനത്തേക്ക്) യുസ്വേന്ദ്ര ചാഹലും (28ല്‍നിന്ന് 26ലേക്ക്) ബൗളര്‍മാരുടെ പട്ടികയില്‍ മുന്നേറി. ആസ്ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ ജോഷ് ഹാസല്‍വുഡ് ഒന്നാം റാങ്കില്‍ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.