ഇന്ത്യയുടെ യുവതാരം റിഷഭ് പന്തിന് അപൂർവ്വ റെക്കോർഡ്. ഐ.സി.സിയുടെ ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങില്‍ ആദ്യ പത്തിനുള്ളിലെത്തിയ ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയിരിക്കുന്നത്. പുതിയ ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ താരം ആറാം സ്ഥാനത്താണ്. ഹിറ്റ്മാൻ രോഹിത് ശർമയും ന്യൂസിലാന്ഡിെൻറ ഹെൻറി നിക്കോള്‍സും പന്തിനൊപ്പം ആറാം റാങ്ക് പങ്കിടുന്നുണ്ട്. മൂവർക്കും 747 പോയിൻറാണ്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയാണ് അഞ്ചാം സ്ഥാനത്ത്.
ഇന്ത്യയുടെ വിഖ്യാത നായകൻ മഹേന്ദ്ര സിങ് ധോണിക്ക് പോലും സാധിക്കാത്ത നേട്ടമാണ് പന്ത് സ്വന്തം പേരിലാക്കിയത്. ധോണിയുടെ ടെസ്റ്റ് കരിയറിലെ തന്നെ ഏറ്റവും ഉയർന്ന റാങ്ക് 19 ആയിരുന്നു.
ബാറ്റിങ്ങിൽ ഫോമില്ലാത്തതിെൻറ പേരിലും വിക്കറ്റ് കീപ്പിങ്ങിലെ പിഴവുകൾ കാരണവും പഴികേട്ടിരുന്ന പന്തിെൻറ സമയം തെളിയുന്നത് കഴിഞ്ഞ വർഷാവസാനം നടന്ന ആസ്ട്രേലിയൻ പര്യടനത്തിലായിരുന്നു. ടീമിലേക്ക് തിരിച്ചുവിളിക്കപ്പെട്ടപ്പോൾ മുഖം ചുളിച്ചവരെ ഞെട്ടിച്ചുകൊണ്ട് മികവാർന്ന പ്രകടനങ്ങളായിരുന്നു പന്ത് കാഴ്ച്ചവെച്ചത്. ഗാബയിൽ നടന്ന ഏറ്റവും നിർണായകമായ അവസാനത്തെ ടെസ്റ്റിൽ ഇന്ത്യ ചരിത്രവിജയം കുറച്ചപ്പോൾ മാൻ ഒാഫ് ദ മാച്ചായി മാറിയത് പന്തായിരുന്നു. പരമ്പരയ്ക്ക് ശേഷം ഏറ്റവും ചർച്ചയായി മാറിയ താരമാകാനും റിഷഭ് പന്തിന് കഴിഞ്ഞു. ശേഷം നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും പന്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.