ന്യൂഡൽഹി: ഏഷ്യ കപ്പ് ക്രിക്കറ്റിൽ വീണ്ടുമൊരു ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ടോസ് ലഭിച്ച് പാകിസ്താൻ ആദ്യം ബാറ്റ് ചെയ്താൽ അവർ ഇന്ത്യയെ വരിഞ്ഞു മുറുക്കുമെന്ന അവകാശവാദവുമായി മുൻ പാക് ബൗളർ ശുൈഎബ് അക്തർ. യുട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് അക്തറിന്റെ അവകാശവാദം.
ബാബറും അദ്ദേഹത്തിന്റെ ടീമും വളരെ പക്വതയുള്ള സംഘമാണ്. കടുത്ത സമ്മർദത്തിൽ ഇതിനും മുമ്പും അവർ ഇന്ത്യക്കെതിരെ കളിച്ചിട്ടുണ്ട്. ഇപ്പോൾ അവർക്ക് അത്രത്തോളം സമ്മർദമില്ല. ടോസ് നേടി പാകിസ്താന് ബാറ്റിങ് ലഭിച്ചാൽ അവർ ഇന്ത്യയെ വരിഞ്ഞ് മുറുക്കും. എന്നാൽ, ഇന്ത്യക്കാണ് ടോസ് ലഭിക്കുന്നതെങ്കിൽ പാകിസ്താന്റെ കാര്യം പരുങ്ങലിലാവുമെന്നും അദ്ദേഹം പറഞ്ഞു.
ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നി മൂന്ന് പേസർമാരേയും ഇന്ത്യ കളിപ്പിക്കണം. കുൽദീപും കളിക്കണം. വിരാട് കോഹ്‍ലിയെ ഏത് പൊസിഷനിൽ കളിപ്പിക്കണമെന്നതിൽ ഇന്ത്യക്ക് ഇപ്പോഴും ആശയക്കുഴപ്പമുണ്ടെന്നും അക്തർ പറഞ്ഞു. 2019 ലോകകപ്പിന് ശേഷം ഇതാദ്യമായാണ് പാകിസ്താനും ഇന്ത്യയും നേർക്കുനേർ വരുന്നത്. റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള പാകിസ്താനും മൂന്നാമതുള്ള ഇന്ത്യയും തമ്മിൽ കടുത്ത പോരാട്ടമാണ് പ്രവചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.