ഋഷഭ്​ പന്തിനും വാഷിങ്​ടൺ സുന്ദറിനുമാകുമെങ്കിൽ റണ്ണെടുക്കാൻ അവർ​ മാത്രം എന്തേ മറന്നു? ഇംഗ്ലീഷ്​ തോൽവിയെ ട്രോളി അക്​​തർ

കറാച്ചി: ആസ്​ട്രേലിയയിലെ ഗബ്ബയിൽ തുടങ്ങി അവസാനം ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ്​ മൈതാനമായ അഹ്​മദാബാദിലെ മൊ​േട്ടരയിൽ വരെ ഇന്ത്യയെ സ്വപ്​ന വിജയങ്ങളിലേക്കു വഴി നടത്തിയ യുവനിരയായ ഋഷഭ്​ പന്തിനും വാഷിങ്​ടൺ സുന്ദറിനുമൊപ്പമാണിപ്പോൾ കായിക ലോകം. ഗബ്ബയിലെ അവസാന ടെസ്റ്റിൽ പുറത്താകാതെ 89 റൺസുമായി നിറഞ്ഞാടിയ പന്ത്​ അഹ്​മദാബാദിലെ ​െമാ​േട്ടരയിൽ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിലും സെഞ്ച്വറി തിളക്കത്തോടെ ടീമിന്​ തകർപ്പൻ വിജയവും പരമ്പരയും ഒപ്പം ലോക ടെസ്റ്റ്​ ചാമ്പ്യൻഷിപ്പ്​ കലാശപ്പോരിൽ ടിക്കറ്റും സമ്മാനിച്ചിരുന്നു. മൊ​േട്ടര സ്​റ്റേഡിയത്തിൽ ബാറ്റുകൊണ്ടു മാത്രമല്ല, സ്റ്റമ്പിനു പിറകിലും താരം അസാധ്യ പ്രകടനം​ കാഴ്ചവെച്ചു​. സമാനമായാണ്​ അടുത്തിടെ മാത്രം ദേശീയ ടീമിൽ ഇടമുറപ്പിച്ച വാഷിങ്​ടൺ സുന്ദറും കളിമികവുമായി ടീമിന്‍റെ വിജയങ്ങൾക്ക്​ പന്തുവളച്ചത്​.

ഇംഗ്ലീഷ്​ പരാജയത്തെ കുറിച്ച്​ യൂ​ടൂബ്​ ചാനലിന്‍റെ ചോദ്യത്തിന്​ മറുപടിയിൽ പാക്​ മുൻ ഫാസ്റ്റ്​ ബൗളർ ശുഐബ്​ അക്​തറുടെ ഇംഗ്ലീഷ്​ പരാജയം ലജ്ജാകരമെന്നു വിശേഷിപ്പിച്ച താരം ഇരുവരും നടത്തിയ പ്രകടനം എന്തേ ഇംഗ്ലണ്ട്​ മറന്നുപോയതെന്ന്​ ചോദിച്ചു.

''ഋഷഭ്​ പന്തിനും വാഷിങ്​ടൺ സുന്ദറിനും കൂടുതൽ റൺ എടുക്കാമെങ്കിൽ എന്തുകൊണ്ട്​ ഇംഗ്ലീഷുകാർക്കാകുന്നില്ല. പരമ്പരയിലുടനീളം എത്ര അനായാസമായാണ്​ ഇന്ത്യ ബാറ്റു ചെയ്​തത്​. അതവർക്ക്​ ലോക ടെസ്റ്റ്​ ചാമ്പ്യൻഷിപ്പ്​ ഫൈനൽ ബെർത്ത്​ ഉറപ്പുനൽകുകയും ചെയ്​തു''.

അക്​സർ പ​േട്ടലിന്​ ബൗളിങ്​ എളുപ്പമാകുന്ന പിച്ചായിരുന്നു മൊ​േട്ടരയിൽ എന്നതിനൊപ്പം താരം ബുദ്ധി ഉപയോഗിച്ചാണ്​ ബൗൾ ചെയ്​തത്​ എന്നതു കൂടി വിഷയമാണെന്ന്​ അക്​തർ പറഞ്ഞു. ഇതേ വേഗത്തിൽ ഇനിയും പന്തെറിയാനായാൽ അതിവേഗം 100 വിക്കറ്റ്​ തികക്കുന്ന താരമെന്ന റെക്കോഡും സ്വന്തം പേരിൽ കുറിക്കുമെന്ന പ്രവചനവുമും ഇതോടൊപ്പം താരം നടത്തുന്നുണ്ട്​. 

Tags:    
News Summary - 'If Rishabh Pant, Washington Sundar can score runs, why can't they?' asks Akhtar after England's 'embarrassing defeat'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.