ഒന്നാം ടെസ്റ്റ്: ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ബംഗ്ലാദേശ്

ചെന്നൈ: ഇന്ത്യ -ബംഗ്ലാദേശ് രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരക്ക് ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ തുടക്കം. ആദ്യ മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. മൂന്നു പേസർമാരും രണ്ട് സ്പിന്നർമാരുമായി ആദ്യ ടെസ്റ്റിനിറങ്ങുന്ന ഇന്ത്യൻ ഇലവനിൽ ഏറെ നാളത്തെ ഇടവേളക്കു ശേഷം വിക്കറ്റ് കീപ്പർ റിഷഭ് പന്ത് ഇടംനേടി. പ്രധാന താരങ്ങളെയെല്ലാം അണിനിരത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്.

പാകിസ്താനെ 2-0ത്തിന് തോൽപിച്ച് പരമ്പര സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണിലൊക്കെ മിന്നുന്ന പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യയുടെ വരവ്. 2022 ഡിസംബറിലായിരുന്നു ഇന്ത്യയും ബംഗ്ലാദേശും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യക്കായിരുന്നു വിജയം. വിരാട് കോഹ്‍ലിയുടെയടക്കം ബാറ്റിങ് മികവ് ഇന്ത്യയെ തുണക്കുമെന്നുറപ്പ്. സ്പിൻ ഇടക്ക് പതറുന്നത് ഒഴിച്ചാൽ എല്ലാ മേഖലകളിലും ഇന്ത്യക്കുതന്നെ മേൽക്കൈ.

പ്ലേയിങ് ഇലവൻ

  • ഇന്ത്യ: യശസ്വി ജയ്സ്വാൾ, രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ്‍ലി, കെ.എൽ. രാഹുൽ, റിഷഭ് പന്ത്, രവീന്ദ്ര ജദേജ, ആർ. അശ്വിൻ, ജസ്പ്രീത് ബുംറ, അകാശ് ദീപ്, മുഹമ്മദ് സിറാജ്.
  • ബംഗ്ലാദേശ്: ഷാദ്മാൻ ഇസ്‍ലാം, സക്കീർ ഹസൻ, നജ്മുൽ ഹുസൈൻ ഷാന്റോ (ക്യാപ്റ്റൻ), മൊമിനുൽ ഹഖ്, മുശ്ഫിഖുർ റഹീം, ശാക്കിബുൽ ഹസൻ, ലിറ്റൺ കുമാർ ദാസ്, മെഹ്ദി ഹസൻ മിറാസ്, തസ്കിൻ അഹ്മദ്, ഹസൻ മഹ്മൂദ്, നഹിദ് റാണ.
Tags:    
News Summary - IND v BAN Test: Bangladesh chose to bowl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.