ബ്രിസ്ബേൻ: 1988ന് ശേഷം ആസ്ട്രേലിയ തോൽവിയറിയാത്ത ഗബ്ബ സ്റ്റേഡിയത്തിൽ ഇന്ത്യ പുതുചരിത്രമെഴുതുമോ?. ഒരു ദിവസവും ഏതാനും ഓവറുകളും ബാക്കി നിൽക്കേ ഇന്ത്യക്ക് ചരിത്ര ജയത്തിനായി വേണ്ടത് 324 റൺസ്. വിക്കറ്റൊന്നും നഷ്ടമാകാതെ 21 റൺസുമായി ബാറ്റിങ് ആരംഭിച്ച ഓസീസിനെ നാലാംദിനം ഇന്ത്യ 294 റൺസിന് എറിഞ്ഞിടുകയായിരുന്നു. കരിയറിലെ തന്‍റെ ആദ്യഅഞ്ചുവിക്കറ്റുമായി നിറഞ്ഞാടിയ മുഹമ്മദ് സിറാജും നാലുവിക്കറ്റെടുത്ത ഷർദുൽ താക്കൂറുമാണ് ഓസീസിനെ വരിഞ്ഞുമുറുക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മഴമൂലം നേരത്തേ കളിനിർത്തുേമ്പാൾ വിക്കറ്റൊന്നും നഷ്ടപ്പെടാതെ നാലുറൺസെടുത്തിട്ടുണ്ട്. ഇതോടെ എല്ലാ കണ്ണുകളും അഞ്ചാംദിനത്തിലേക്കായി.
ഒന്നാമിന്നിങ്സിലെ 33 റൺസ് ലീഡും ചേർന്ന് ഇന്ത്യക്ക് മുമ്പിൽ ഓസീസ് വെച്ചത് 328 റൺസിന്‍റെ വിജയലക്ഷ്യമാണ്. ചരിത്ര ജയവും പരമ്പരയുമായി ഇന്ത്യ മടങ്ങുമോ അതോ ഒാസീസ് പേസ്പടക്ക് മുന്നിൽ പതറുമോ?. അതല്ലെങ്കിൽ വീണ്ടും ഒരു സമനിലയുമായി ബോർഡർ-ഗാവസ്കർ ട്രോഫി നിലനിർത്തുമോ?. എങ്ങോട്ടും തിരിയാമെന്ന രീതിയിലാണ് മത്സരം ഇപ്പോഴും. ഗബ്ബ സ്റ്റേഡിയത്തിന്റെ മുകളിൽ വട്ടമിട്ടിരിക്കുന്ന മഴമേഘങ്ങൾ ആരെ തുണക്കുമെന്ന ചോദ്യവും ബാക്കിയുണ്ട്.
വിക്കറ്റ് നഷ്ടപ്പെടാതെ 89 റൺസിലെത്തിയ ആസ്ട്രേലിയ പൊടുന്നനെ തകരുകയായിരുന്നു. മാർകസ് ഹാരിസ് (38), ഡേവിഡ് വാർണർ (48), ലാബുഷെയ്നെ (25), സ്റ്റീവൻ സ്മിത്ത് (55), കാമറോൺ ഗ്രീൻ (37), ടിം പെയ്നെ (27) എന്നിവർക്കൊന്നും മികച്ച തുടക്കം മുതലെടുക്കാനായില്ല. അവസാന ഓവറുകളിൽ പൊരുതി നിന്ന പാറ്റ് കമ്മിൻസാണ് (28) ഓസീസിന് കൊള്ളാവുന്ന വിജയലക്ഷ്യം നൽകിയത്. ലാബുഷെയ്നെ, സ്റ്റീവ് സ്മിത്ത്, മാത്യൂ വെയ്ഡ് എന്നീ വൻതോക്കുകളും മിച്ചൽ സ്റ്റാർക്, ജോഷ് ഹേസിൽവുഡ് അടക്കമുള്ള വാലറ്റക്കാരുമാണ് സിറാജിന്‍റെ ഇരകളായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.