അഹ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് പതറുന്നു. ഡേ-നൈറ്റ് ടെസ്റ്റിന്‍റെ ഒന്നാം ദിനം ചായക്ക് പരിയുേമ്പാൾ നാലിന് 81 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. ബെൻ സ്റ്റോക്സും (6) ഒലി പോപ്പുമാണ് (1) ക്രീസിൽ.
ജാക്ക് ക്രൗളി (53) നേടിയ അർധശതകം മാത്രമാണ് ആദ്യ സെഷനിൽ ഇംഗ്ലണ്ടിന് ഓർമിക്കാനുള്ളത്. 100ാം ടെസ്റ്റിനിറങ്ങിയ പേസർ ഇശാന്ത് ശർമയാണ് ഓപണർ ഡോം സിബ്ലിയെ പൂജ്യത്തിന് പുറത്താക്കി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.
സ്പിന്നർമാർ ശേഷിക്കുന്ന മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. ക്രൗളിയെയും ജോണി ബെയർസ്റ്റോയെയും (0) അക്സർ പേട്ടൽ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. നായകൻ ജോ റൂട്ട് (17) അശ്വിന്‍റെ പന്തിൽ സമാനമായി മടങ്ങി.
രണ്ടിന് 27 റൺസെന്ന നിലയിൽ പരുങ്ങിയ ഇംഗ്ലണ്ടിനെ മൂന്നാം വിക്കറ്റിൽ 47 റൺസ് ചേർത്ത് റൂട്ട്-ക്രൗളി സഖ്യമാണ് നേരെനിർത്തിയത്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഒാരോ വിജയങ്ങളുമായി ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ബെർത്ത് സ്വന്തമാക്കാൻ ഇരുടീമുകൾക്കും വിജയം അനിവാര്യമാണ്. ഒരു ജയവും സമനിലയുമുണ്ടെങ്കിൽ ഇന്ത്യക്ക് ന്യൂസിലൻഡിനെതിരെ ഫൈനൽ ബെർത്തുറപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.