എ​മ​ർ​ജി​ങ് ഏ​ഷ്യ ക​പ്പ് ജയിച്ച ഇ​ന്ത്യൻ ​താരങ്ങളുടെ ആ​ഹ്ലാ​ദം

​വ​നി​ത എ​മ​ർ​ജി​ങ് ഏ​ഷ്യ ക​പ്പ്; കി​രീ​ടം ചൂ​ടി ഇ​ന്ത്യ എ

മോ​ങ് കോ​ക്ക് (ഹോ​ങ്കോ​ങ്): വ​നി​ത​ക​ളു​ടെ എ​മ​ർ​ജി​ങ് ഏ​ഷ്യ ക​പ്പി​ൽ കി​രീ​ടം ചൂ​ടി ഇ​ന്ത്യ​ൻ അ​ണ്ട​ർ 23 ക്രി​ക്ക​റ്റ് ടീം. ​ഫൈ​ന​ലി​ൽ ബം​ഗ്ലാ​ദേ​ശി​നെ 31 റ​ൺ​സി​നാ​ണ് തോ​ൽ​പി​ച്ച​ത്. ടോ​സ് നേ​ടി ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ എ ​നി​ശ്ചി​ത 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റി​ന് 127 റ​ൺ​സെ​ടു​ത്തു. ദി​നേ​ശ് വൃ​ന്ദ (36) ടോ​പ് സ്കോ​റ​റാ​യ​പ്പോ​ൾ ക​നി​ക അ​ഹൂ​ജ 30 റ​ൺ​സു​മാ​യി പു​റ​ത്താ​വാ​തെ നി​ന്നു.

മ​റു​പ​ടി​യി​ൽ ബം​ഗ്ലാ​ദേ​ശ് 19.2 ഓ​വ​റി​ൽ 96ന് ​ഓ​ൾ ഔ​ട്ടാ​യി. ഇ​ന്ത്യ​ക്കാ​യി ശ്രേ​യ​ങ്ക പാ​ട്ടി​ൽ നാ​ലും മ​ന്ന​ത് ക​ശ്യ​പ് മൂ​ന്നും വി​ക്ക​റ്റെ​ടു​ത്തു. ര​ണ്ട് വി​ക്ക​റ്റു​മാ​യി ബൗ​ളി​ങ്ങി​ലും മി​ന്നി​യ ക​നി​ക അ​ഹൂ​ജ​യാ​ണ് പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്.

Tags:    
News Summary - India A Women's Emerging Asia Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.