സിഡ്നി: കൺകഷൻ സബ്സ്റ്റിറ്റ്യൂഷൻ വിവാദത്തിനും, രവീന്ദ്ര ജദേജയുടെ പരിക്കിനുമിടയിൽ പരമ്പര വിജയ മോഹവുമായി ടീം ഇന്ത്യ ഇന്ന് രണ്ടാം ട്വൻറി20ക്ക്.
സിഡ്നിയിൽ തകർന്നുപോയതിെൻറ നാണക്കേടെല്ലാം കാൻെബറയിലെ തുടർച്ചയായ രണ്ട് ജയങ്ങളുമായി മാറ്റിയ ടീം വീണ്ടും സിഡ്നിയിലാണെത്തുന്നത്. ആദ്യ രണ്ട് ഏകദിനത്തിൽ ഇന്ത്യയെ നാണംകെടുത്തി ജയിച്ച് പരമ്പര നേടിയ ആസ്ട്രേലിയയെ, കാൻെബറയിലെ അവസാന ഏകദിനത്തിലാണ് കോഹ്ലിപ്പട പിടിച്ചു നിന്നത്.
തുടർന്ന് ആദ്യ ട്വൻറി20യിലും ഇവിടെ ജയിച്ചു (11 റൺസിന്). ഇന്ന് കൂടി ജയം ആവർത്തിച്ചാൽ, 17ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരക്ക് മാനസിക ഊർജമാവും.
ടോപ് ഓർഡർ ബാറ്റിങ് ക്ലിക്ക് ആവുകയാണ് പ്രധാനം. കഴിഞ്ഞ മത്സരത്തിൽ നിരാശപ്പെടുത്തിയ ശിഖർ ധവാൻ, വിരാട് കോഹ്ലി, മനീഷ് പാണ്ഡേ എന്നിവർ തിളങ്ങിയാൽ മികച്ച ടോട്ടൽ എളുപ്പമാവും. സബ്സ്റ്റിറ്റ്യൂട്ട് ആയി കളത്തിലിറങ്ങി വിജയ ശിൽപിയായ യുസ്വേന്ദ്ര ചഹൽ ഇന്ന് േപ്ലയിങ് ഇലവനിലുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.