സിൽഹറ്റ്: ഇന്ത്യ-ബംഗ്ലാദേശ് വനിത ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ഞായറാഴ്ച നടക്കും. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മലയാളി ഓൾ റൗണ്ടർമാരായ ആശ ശോഭനയും സജന സജീവനും ഹർമൻ പ്രീത് കൗർ നയിക്കുന്ന ഇന്ത്യൻ ടീമിലുണ്ട്. ഇരുവരും ആദ്യമായാണ് അന്തർ ദേശീയ ജഴ്സിയണിയുന്നത്. വനിത പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് താരമാണ് വയനാട്ടുകാരിയായ സജന. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി ഉജ്ജ്വല സ്പിൻ ബൗളിങ് പ്രകടനം കാഴ്ചവെച്ച ആശ തിരുവനന്തപുരം സ്വദേശിയാണ്.
വനിത പ്രീമിയർ ലീഗിന് ശേഷം ആദ്യമായി അന്താരാഷ്ട്ര മത്സരം കളിക്കുകയാണ് ഇന്ത്യ. ഈ വർഷം സെപ്റ്റംബറിൽ ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിന് ടീമിനെ സജ്ജമാക്കുകയാണ് ലക്ഷ്യം. വിക്കറ്റ് കീപ്പർ ബാറ്റർ നിഗർ സുൽത്താനയാണ് ആതിഥേയ സംഘത്തിന്റെ നായിക. ബാക്കി മത്സരങ്ങൾ ഏപ്രിൽ 28, മേയ് രണ്ട്, ആറ്, ഒമ്പത് തീയതികളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.